മൂത്തേടം എന്‍.എസ്.എസ് യൂനിറ്റിന് വീ@ും അംഗീകാരം റിംഷാന്‍ മികച്ച വള@ിയര്‍
കരുളായി: മൂത്തേടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റിനെ തേടി വീ@ും അംഗീകാരമെത്തി. 2017 - 2018 അധ്യാന വര്‍ഷത്തിലെ മികച്ച എന്‍.എസ്.എസ് വള@ിയര്‍ക്കുള്ള പുരസ്‌കാരമാണ് മൂത്തേടത്തെ തേടിയെത്തിയത്. യൂനിറ്റിലെ വള@ിയറായിരുന്ന വള്ളിക്കാപറമ്പില്‍ റിംഷാനെയാണ് സംസ്ഥാനത്തെ മികച്ച വള@ിയറായി തെരഞ്ഞെടുത്തത്.
സംസ്ഥാനത്തെ ര@് ലക്ഷത്തിലധികം വള@ിയര്‍മാരില്‍ നിന്നാണ് റിംഷാന്‍ അവാര്‍ഡിനര്‍ഹനായത്. നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മാണം ഉള്‍പ്പെടെ സാമൂഹ്യ സേവന സന്നധ പ്രവര്‍ത്തനങ്ങളില്‍ യൂനിറ്റില്‍ റിംഷാന്റെ പ്രവര്‍ത്തനവും മികവുറ്റതായിരുന്നു.
മറ്റെല്ലാ വള@ിയര്‍മാരെക്കാളും 1000 മണിക്കൂറിലധികമാണ് സാമൂഹ്യ സേവനത്തിനായി വിനിയോഗിച്ചത്. 2016ല്‍ മികച്ച എന്‍.എസ്.എസ് യൂനിറ്റിനുള്ള സംസ്ഥാന, ദേശീയ അവാര്‍ഡുകളും മികച്ച കോഡിനേറ്റര്‍ക്കും മികച്ച വള@ിയര്‍ക്കുമുള്ള പുരസ്‌കാരം മൂത്തേടം എന്‍.എസ്.എസിനെ തേടിയെത്തിയിരുന്നു.
നാല ാമത്തെ സംസ്ഥാന അവാര്‍ഡാണ് മൂത്തേടം കരസ്ഥമാക്കുന്നത്.
സയന്‍സ് വിഷയം പഠിച്ചിരുന്ന റിംഷാന്‍ ഈ വര്‍ഷം എന്‍ജിനിയറിങ് വിഭാഗത്തില്‍ ഉപരിപഠനത്തിനായി പെരിന്തല്‍മണ്ണയില്‍ കോളജില്‍ അഡ്മിഷന്‍ നേടിയിട്ടു@്. മെയ്തീന്‍ക്കുട്ടി സക്കീന ദമ്പതികളുടെ മകനാണ് റിംഷാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."