വിമര്‍ശനം ചോദിച്ചുവാങ്ങി ധോണി
ജയ്പൂര്‍: കഴിഞ്ഞ ദിവസം നടന്ന ചെന്നൈ-രാജസ്ഥാന്‍ മത്സരത്തിനിടെ ധോണി ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിനെ വിമര്‍ശിച്ച് താരങ്ങള്‍. ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിന്റെ അവസാന ഓവറില്‍ നടന്ന സംഭവത്തെച്ചൊല്ലിയാണ് ധോണി വിമര്‍ശനം നേരിട്ടത്. ബെന്‍ സ്റ്റോക്‌സ് എറിഞ്ഞ ഓവറിലെ ഒരു പന്ത് ഹൈറ്റ് നോബോളിനായി പ്രധാന അമ്പയര്‍ ആദ്യം കൈയുയര്‍ത്തിയെങ്കിലും പിന്നീട് അത് പിന്‍വലിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്യാന്‍ ഗ്രൗണ്ടിലിറങ്ങിയ ധോണിയുടെ നടപടിയെയാണ് പലരും വിമര്‍ശിച്ചത്. മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കല്‍ വോണ്‍ ധോണിയില്‍ നിന്ന് ഇത്തരം പ്രവൃത്തി ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നെന്ന് പ്രതികരിച്ചു.
ഗ്രൗണ്ടിനുള്ളില്‍ എന്ത് നടന്നാലും അതിന് തീരുമാനമെടുക്കാന്‍ അമ്പയര്‍മാരുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ഗ്രൗണ്ടിലിറങ്ങാന്‍ ഒരധികാരവും ധോണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ധോണി ചെയ്തത് ശരിയാണെന്ന് തോന്നുന്നില്ലെന്ന് ജോസ് ബട്‌ലര്‍ പറഞ്ഞു. ഡഗ്ഔട്ടില്‍ ഇരുന്നിരുന്ന ധോണി എന്തിനാണ് ഗ്രൗണ്ടിലെത്തിയത്. മുതിര്‍ന്ന താരത്തില്‍നിന്ന് ഇത്തരം നീക്കം പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
മാച്ച് ഫീയുടെ 50 ശതമാനം പിഴ
ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലംഘിച്ച് ഗ്രൗ@ില്‍ കയറി അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്തതിനു എം.എസ് ധോണിക്ക് പിഴ. താരത്തിന് മാച്ച് ഫീസിന്റെ 50 ശതമാനമാണ് പിഴയായി ചുമത്തിയത്.
വിവാദത്തില്‍ മുങ്ങിപ്പോയ
നൂറാം വിജയം
രാജസ്ഥാനെ പരാജയപ്പെടുത്തിയതോടെ ധോണിയുടെ നേട്ടത്തിന്റെ മാറ്റ് കുറഞ്ഞു. ഐ.പി.എല്ലില്‍ ടീമിനൊപ്പമുള്ള നൂറാം ജയമായിരുന്നു ധോണിയും ചെന്നൈ സൂപ്പര്‍ കിങ്‌സും ഇന്നലെ ആഘോഷിച്ചത്. എന്നാല്‍ ഗ്രൗണ്ടിലിറങ്ങി അമ്പയറെ ചോദ്യം ചെയ്ത നടപടി വിവാദമായതോടെ 100-ാം ജയത്തിന്റെ മാറ്റ് കുറഞ്ഞു. 100-ാം ജയത്തില്‍ മികച്ച സംഭാവന നല്‍കാനും ധോണിക്കായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."