ചെന്നിത്തല ആര്.എസ്.എസിന്റെ പ്രിയപ്പെട്ട നേതാവ്, സംഘ് പരിവാര്‍ ചെയ്യുന്നത് രമേശിനെ മുഖ്യമന്ത്രിയാക്കാനുള്ള സഹായം: കോടിയേരി
തിരുവനന്തപുരം: കേരളത്തിലെ ആര്.എസ്.എസിന്റെ പ്രിയപ്പെട്ട നേതാവായി രമേശ് ചെന്നിത്തല മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അടുത്തതവണ ആര്.എസ്.എസിന് ഇഷ്ടപ്പെട്ട ഒരു നേതാവിനെ മുഖ്യമന്ത്രിയാക്കാനുള്ള തന്ത്രമാണ് ആവിഷ്കരിക്കുന്നത്. ഇതിന് യു.ഡിഎഫ് മേധാവിത്വത്തില്‍ ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമല്ലാത്ത ഒരാള്‍ വരണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇതിന് ആവശ്യമായ സഹായമാണ് ചെന്നിത്തലയ്ക്ക് ആര്.എസ്.എസ് ചെയ്ത് കൊടുക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
ഇടതുപക്ഷത്തിനെതിരെ ആക്രമണം അഴിച്ച് വിടുകയാണ് കോണ്‍ഗ്രസും ബി.ജെ.പിയും. മറ്റ് പലയിടത്തും ഇവര്‍ തമ്മില്‍ ശത്രുതയിലാണ്. പല സംസ്ഥാനങ്ങളിലും ബി.ജെ.പി കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിച്ചു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ മനസോടെയാണ് പ്രവര്‍ത്തിക്കുന്നത്. രാവിലെ ബി.ജെ.പി അധ്യക്ഷന്‍ നടത്തുന്ന ആരോപണങ്ങള്‍ ചെന്നിത്തല ഉച്ചക്ക് ഏറ്റുപറയുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിനെതിരായി രണ്ടുകൂട്ടരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. സംഘടിതമായ നുണപ്രചരണം നടത്തുന്നു.
ഹിറ്റ്ലര്‍ ഗീബല്‍സിനെ ഉപയോഗിച്ച് നടത്തിയ പ്രചാരണ തന്ത്രം എല്ലാവര്‍ക്കുമറിയാം. ഒരു നുണ ആയിരം തവണ ആവര്‍തത്തിച്ച് പ്രചരിപ്പിക്കുകയായിരുന്നു തന്ത്രം. ബിജെപിയും കോണ്‍ഗ്രസും ചെയ്യുന്നത് ആയിരം നുണകള്‍ ഒരേ സമയം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ജാഗ്രതയെ പ്രതിപക്ഷം അട്ടിമറിച്ചു. സാമൂഹിക അകലം പാലിക്കാതെയുളള പ്രതിപക്ഷ സമരങ്ങള്‍ തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."