HOME
DETAILS

ഡയാലിസിസ് യൂണിറ്റ് അടുത്ത മാസം മുതല്‍

  
backup
July 14 2018 | 07:07 AM

%e0%b4%a1%e0%b4%af%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d


ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാപ്റ്റന്‍ ലക്ഷ്മി ഡയാലിസിസ് യൂനിറ്റിന്റെ വിപുലീകരിച്ച ബ്ലോക്കിന്റെ പ്രവര്‍ത്തനം അടുത്ത മാസം ആരംഭിക്കാന്‍ തീരുമാനമായി.സര്‍ക്കാര്‍ ഫണ്ടിനൊപ്പം എം.ബി രാജേഷ് എം.പിയുടെ 29 ലക്ഷം ഫണ്ടുപയോഗിച്ചാണ് പുതിയ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. എം.ബി രാജേഷ് എം.പിയുടെയും പി ഉണ്ണി എം.എല്‍.എയുടെയും നേതൃത്വത്തില്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടന്ന യോഗതീരുമാനമാണിത്. ഒമ്പത് ഡയാലിസിസ് യന്ത്രങ്ങളാണ് നിലവില്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ യൂനിറ്റിലുള്ളത്. പുതിയ ബ്ലോക്ക് വരുന്നതോടെ 19 യന്ത്രങ്ങളില്‍ ഒരുമിച്ച് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം താലൂക്ക് ആശുപത്രിയിലുണ്ടാകും. ഒരു ദിവസം നാലുഘട്ടങ്ങളിലായി 152 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനാവും. രോഗികള്‍ക്ക് സൗജന്യമായിതന്നെ ചെയ്യാനാകുമെന്നതാണ് യൂനിറ്റിന്റെ പ്രത്യേകത. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ മുഖാന്തരം പ്രവര്‍ത്തനചെലവ് കണ്ടെത്താനാണ് യോഗത്തിലെ മറ്റൊരു തീരുമാനം. ഒരു വര്‍ഷം ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തിക്കാന്‍ 1.20 കോടി രൂപയാണ് വേണ്ടത്. അതില്‍ 55 ലക്ഷം രൂപ ഒറ്റപ്പാലം നഗരസഭ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബാക്കിതുകയാണ് മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെത്തേണ്ടത്. പ്രസ്തുത യോഗത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago