ചോദ്യം ചെയ്യാനെത്തും മുമ്പ് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ അസാധാരണ കാര്യങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ സെക്രട്ടറിയേറ്റിലേക്കോ എന്‍.ഐ.എ പോലെയൊരു അന്വേഷണസംഘം കടന്നുചെന്ന ചരിത്രം ഇന്ത്യയിലുണ്ടായിട്ടില്ല. കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്ക് ഇത് അപമാനം വരുത്തിവെച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
എന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. അദ്ദേഹം ജനങ്ങളെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്തിട്ടേ രാജിവക്കൂ എന്ന നിലപാട് ശരിയല്ല. എന്‍.ഐ.എ ചോദ്യം മുമ്പേ മുഖ്യമന്ത്രി മാന്യമായി രാജിവച്ചു പോകണം. സെക്രട്ടേറിയറ്റിലേക്ക് അന്വേഷണം നീങ്ങിയ സാഹചര്യത്തില്‍ എല്‍.ഡി.എഫ് ഘടകക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ആദ്യം മുതല്‍ ശ്രമിക്കുന്നത്. തുടക്കം മുതല്‍ നിഷ്ക്രിയമായി ഇരുന്നുകൊണ്ട് കേരള പോലീസ് പ്രതികളെ സഹായിക്കുകയായിരുന്നു. അത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."