വെള്ളിയാങ്കല്ല്-പാലത്തറ റോഡ് റബറൈസ് ചെയ്യും
പട്ടാമ്പി: വന്‍കുഴികളും ചാലുകളും നിറഞ്ഞും ടാറിങ് തകര്‍ന്നും കിടക്കുന്ന വെള്ളിയാങ്കല്ല്-കൊടിക്കുന്ന്-പാലത്തറ റോഡ് റബ്ബറൈസ് ചെയ്യാന്‍ നാലുകോടി രൂപയുടെ പ്രത്യേകാനുമതി. ഇതിന് ഭരണാനുമതി കിട്ടി. സാങ്കേതികാനുമതി കിട്ടാനായി പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. 4.2 കിലോമീറ്റര്‍ നീളമുള്ള റോഡ് പാടെ തകര്‍ന്നും വന്‍കുഴികളും ചാലുകളും നിറഞ്ഞും കിടക്കുകയാണ്. വെള്ളിയാങ്കല്ല് വഴി കൂറ്റനാട്, തൃത്താല, കുമ്പിടി, എടപ്പാള്‍ ഭാഗത്തേക്കും തിരിച്ചും ഏറെ വാഹനങ്ങള്‍ പോകുന്ന റോഡാണിത്. മംഗലം പാടത്തിന് നടുവിലുള്ള റോഡ് മുഴുവന്‍ കുഴികളാണ്. കൊടിക്കുന്ന് ഭാഗത്താകട്ടെ റോഡ് പാടെ തകര്‍ന്ന് വന്‍ ചാലായി മാറിയിരിക്കുകയാണ്.
പരുതൂര്‍ വില്ലേജ് ഓഫീസിനുമുന്നിലും പാലത്തറ ഇറക്കത്തിലും റോഡ് വാഹനഗതാഗതത്തിന് പറ്റിയതല്ല. കാല്‍നടപോലും ഇതുവഴി പ്രയാസമേറിയതായി മാറി്. ഈ റോഡ് 25 ലക്ഷം രൂപ ചെലവില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ സ്റ്റേറ്റ് ലെവല്‍ ടാസ്‌ക് ഫോഴ്‌സ് ഫണ്ടില്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ദര്‍ഘാസെടുക്കാന്‍ ആളുണ്ടായില്ല. പുനര്‍ദര്‍ഘാസ് ആയപ്പോഴേക്കും മഴക്കാലം വന്നതിനാല്‍ ഓഗസ്റ്റ് 15 വരെ ടാര്‍ ഉപയോഗത്തിനും വിലക്ക് വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."