HOME
DETAILS
MAL
കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി
backup
July 24 2020 | 13:07 PM
ജിദ്ദ: ഹജ്ജിന് അനുബന്ധിച്ച് വിശുദ്ധ കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരനാണ് വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽശൈബി കുടുംബത്തിലെ കാരണവർ ഡോ. സ്വാലിഹ് ബിൻ സൈനുൽആബിദീൻ അൽശൈബിക്ക് ഔപചാരികമായി പുതിയ കിസ്‌വ കൈമാറിയത്.
ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്, കിംഗ് അബ്ദുൽ അസീസ് കിസ്‌വ കോംപ്ലക്‌സ് ഡയറക്ടറും ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറിയുമായ അഹ്മദ് അൽമൻസൂരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കിസ്‌വ കൈമാറ്റ രേഖയിൽ ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസും ഡോ. സ്വാലിഹ് ബിൻ സൈനുൽആബിദീൻ അൽശൈബിയും ഒപ്പുവെച്ചു. ദുൽഹജ് ഒമ്പതിന് കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."