അപകടഭീഷണിയായ റോഡുവക്കത്തെ കുളം നികത്തണമെന്ന് നാട്ടുകാര്‍
ചിറ്റൂര്‍: അണ്ണാക്കോട്ടില് റോഡുവക്കത്തെ പാറക്കുഴിയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് വാഹന കാല്‍നടയാത്രയ്ക്ക് അപകടഭീഷണിയായി. പത്തടിയിലേറെ താഴ്ചയുള്ള കുഴിയിലാണ് വെള്ളം നിറഞ്ഞുകിടക്കുന്നത്.
മുകള്ഭാഗം പായല്മൂടി ദുര്‍ഗന്ധം വമിക്കുന്ന കുളത്തിനുസമീപം വ്യാപാരസ്ഥാപനങ്ങളും വീടുകളുമുണ്ട്. തെരുവുവിളക്കില്ലാത്ത വഴിയില്‍ അപകടം മുന്നില്‍കണ്ടാണ് ജനങ്ങള്‍ സഞ്ചരിക്കുന്നത്. സ്കൂളിലേക്കു പോകുന്ന വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ ഈഭാഗം കടത്തിവിടുകയാണ് ചെയ്യുന്നത്. തിരിച്ചുവരുമ്പോള്‍ രക്ഷിതാക്കളെത്തിയാണ് വിദ്യാര്‍ഥികളെ വീട്ടിലേക്കു കൊണ്ടുപോകുന്നത്.
മുന്‍കാലങ്ങളില്‍ ജനവാസമില്ലാതിരുന്ന സമയത്ത് പാറപൊട്ടിച്ചതിനാലാണ് ഇവിടെ കുഴി രൂപംകൊണ്ടത്. പിന്നീട് വീടുകളും കടകളും ഉണ്ടായെങ്കിലും പാറക്കുഴി നികത്തുന്നതിനു ആരും നടപടിയെടുത്തില്ല. അധികൃതര്‍ അനുകൂല നടപടിയെടുക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."