HOME
DETAILS
MAL
കൊച്ചിയില്‍ ഒരു കൊവിഡ് മരണം കൂടി
backup
July 24 2020 | 15:07 PM
കൊച്ചി: കോവിഡ് ബാധിച്ച് ഒരാള്‍ കൂടി സംസ്ഥാനത്ത് മരിച്ചു. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ എടത്തല എവര്‍ഗ്രീന്‍ നഗറിലെ കാഞ്ഞിരത്തിങ്കല്‍ ബൈഹക്കി (59) മരിച്ചു. ഇന്നു മാത്രം നാലുപേര്‍ മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഈ മരണം അതില്‍ ഉള്‍പ്പെടില്ല.
കോവിഡ് ന്യൂമോണിയ ബാധിച്ചു ഗുരുതര നിലയില്‍ കഴിയുകയായിരുന്ന ഇദ്ദേഹം വൈകിട്ട് അഞ്ചു മണിക്കാണ് മരിച്ചത്. പ്ലാസ്മ തെറാപ്പി, ടോസിലീസുമാബ് തുടങ്ങിയ ചികില്‍സകള്‍ നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."