കെ. ജയലേഖ പട്ടാമ്പി നഗരസഭാ ഉപാധ്യക്ഷ
പട്ടാമ്പി: പട്ടാമ്പി നഗരസഭാ ഉപാധ്യക്ഷയായി മുസ്ലിംലീഗിലെ കെ. ജയലേഖയെ തിരഞ്ഞെടുത്തു. ആറിനെതിരേ 18 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. യു.ഡി.എഫ്. മുന്നണി ധാരണപ്രകാരം ഉപാധ്യക്ഷസ്ഥാനം മുസ്ലിം ലീഗിന് കൈമാറുന്നതിനായാണ് തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ രണ്ടരവര്‍ഷം കോണ്‍ഗ്രസും പിന്നീട് മുസ്ലിംലീഗും ഉപാധ്യക്ഷ സ്ഥാനത്തിരിക്കാമെന്നായിരുന്നു ധാരണ. ഇതിനായി കോണ്‍ഗ്രസിലെ സി. സംഗീത രാജിവെച്ചിരുന്നു. സി.പി.എമ്മിലെ പി ഗീതയായിരുന്നു എതിര് സ്ഥാനാര്‍ഥി. 28 അംഗ കൗണ്‍സിലില്‍ 18 വോട്ട് കെ ജയലേഖയ്ക്കും ആറ് വോട്ട് ഗീതയ്ക്കും ലഭിച്ചു. കെ. ജയലേഖയ്ക്ക് നഗരസഭാ ചെയര്മാന് കെ.എസ്.ബി.എ തങ്ങള്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭയുടെ എട്ടാം ഡിവിഷനായ തെക്കുംമുറിയില്നിന്നാണ് കെ ജയലേഖ നഗരസഭാംഗമായി എത്തിയത്. ദളിത് ലീഗ് ജില്ലാകമ്മിറ്റി അംഗമാണ്. തെരഞ്ഞടുപ്പില്‍ നാലുവോട്ട് അസാധുവായി. പട്ടാമ്പി നഗരസഭയുടെ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ നഗരസഭാ ചെയര്മാന്റേതടക്കം നാലുവോട്ടുകള്‍ അസാധുവായി. നഗരസഭാ ചെയര്മാന് കെ.എസ്.ബി.എ തങ്ങള്‍ ബാലറ്റിന് മുകളില്‍ ഒപ്പിടാത്തതുമൂലം റിട്ടേണിങ് ഓഫീസര്‍ വോട്ട് അസാധുവാക്കുകയായിരുന്നു. മൂന്ന് ബി.ജെ.പി. കൗണ്‍സിലര്‍മാരും വോട്ട് അസാധുവാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."