HOME
DETAILS
MAL
പി.വി അന്‍വറിന് തിരിച്ചടി: തടയണ ഉടന്‍ പൊളിക്കണം
backup
April 12 2019 | 20:04 PM
കൊച്ചി: പി.വി അന്‍വറിന്റെ ബന്ധുവിന്റെ ചീങ്കണ്ണിപാലയിലെ തടയണ ഉടന്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി.
ഇല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്കി. വേനല്‍ അവധിക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും. അതിനുമുന്‍പ് തടയണ പൊളിച്ചുനീക്കണം.
സമീപത്തെ ആദിവാസികളുടെ ജീവന് ഭീഷണി സൃഷ്ടിക്കുമെന്നതിനാല്‍ തടയണയിലെ വെള്ളം തുറന്നുവിടണമെന്ന നിര്‍ദേശം പാലിക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. മണ്‍സൂണിന് മുമ്പ് തടയണ പൊളിച്ചുനീക്കണമെന്ന വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്.
ഇത് നടപ്പാക്കാത്തതിനാലാണ് ഇപ്പോള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."