HOME
DETAILS
MAL
സഊദിയിൽ കൊവിഡ് ബാധിച്ച് മലയാളി മരണപ്പെട്ടു
backup
July 24 2020 | 16:07 PM
ദമാം: സഊദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. കോഴിക്കോട് പേരാമ്പ്ര കെല്ലൂര്‍ കല്ലോട് നെല്ലിയുള്ളതില്‍ മുഹമ്മദ് (48) ആണ് കിഴക്കൻ സഊദിയിലെ അൽഖോബാറിൽ മരണപ്പെട്ടത്. കടുത്ത പനിയും ചുമയും ചുമയും ശ്വാസ തടസവുമായി കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് അല്‍ഖോബാര്‍ കിംഗ് ഫഹദ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററില്‍ കഴിഞ്ഞ ഇദ്ദേഹത്തിന്റെ നില ഗുരുതരമാകുകയും ഇന്ന് രാവിലെ മരണപ്പെടുകയുമായിരുന്നു.
ഭാര്യ: റംല, മക്കള്‍: റംഷീന, മുഹമ്മദ് റിഷാന്, മരുമകന്: മുനീര്‍. മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടികള്‍ കെഎംസിസി നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന് വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."