പൊതുനിരത്തുകളില്‍ രക്ഷകരായെത്തുന്ന പിങ്ക് പൊലിസിന്റെ സേവനം ശ്രദ്ധേയമാകുന്നു
പാലക്കാട്: പൊതുനിരത്തുകളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് തടയിടാനും രക്ഷകരായെത്താനുമുള്ള പിങ്ക് പൊലിസിന്റെ സേവനം ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞമാസം 16 ന് പ്രവര്‍ത്തനമാരംഭിച്ച് ഒരുമാസമാകും മുമ്പേ പിങ്ക് പൊലിസിന്റെ കര്‍മനിരതമായ സേവനം ലഭിച്ചത് നിരവധിപേര്‍ക്കാണ്. പിങ്ക് പൊലിസിന്റെ സേവനത്തിനായുള്ള 1515 എന്ന നമ്പറിലേക്ക് സഹായമാവശ്യപ്പെട്ടെത്തുന്ന കോളുകളുടെ എണ്ണം കൂടുകയാണ്. പ്രവര്‍ത്തനമാരംഭിച്ച മൂന്നാംനാളായ 18 ന് തന്നെ 1515 ലേക്ക് ആദ്യകോള്‍ വന്നത് കല്‍പ്പാത്തിയിലെ അംമ്പികാപുരത്ത് ഭര്‍ത്താവ് പൂട്ടിയിട്ട സ്ത്രീയുടെതായിരുന്നെങ്കില്‍ നഗരത്തില്‍ വഴിതെറ്റിയെത്തിയ വയോധികയെ തസ്രാക്കിലെ വസതിയിലെത്തിച്ചതും അന്നുതന്നെയാണ്. അംമ്പികാപുരത്തെത്തിയ പിങ്ക്‌പൊലിസിന്റെ സേന സ്ത്രീയെ മോചിതയാക്കി. ഭര്‍ത്താവിന് താക്കീതും നല്‍കിയപ്പോള്‍ നല്ലൊരു ഭര്‍ത്താവിനെയും ഇവര്‍ക്ക് ലഭിച്ചു. ജൂണ്‍ 25 ന് സ്റ്റേഡിയം സ്റ്റാന്റില്‍നിന്ന് പിങ്ക്‌പൊലിസിന് കോള്‍ വന്നത് പൂവാലശല്യത്തില്‍ പൊറുതിമുട്ടിയ വിദ്യാര്‍ഥികളുടെതാണെങ്കില്‍ പറന്നെത്തിയ പിങ്ക്‌പൊലിസിന് പൂവാലന്മാരുടെ പൊടിപോലും കാണാനായില്ലെന്ന് ആശ്ചര്യജനകം. പ്രവര്‍ത്തനംതുടങ്ങി മൂന്നാഴ്ചകഴിയുമ്പോള്‍ പിങ്ക്‌പൊലിസിന് ലഭിച്ചത് 290 ഓളം കോളുകളാണെന്നിരിക്കെ ആദ്യദിനങ്ങില്‍ വന്നകോളുകളൊക്കെ പിങ്ക്‌പൊലിസിനെ പരിചയപ്പെടാനും സേവനങ്ങളെക്കുറിച്ചറിയാനുമായിരുന്നു. സ്വകാര്യ ബസുകളില്‍ അയിത്തം കല്‍പിക്കുന്ന വിദ്യാര്‍ഥികളുടെ സഹായത്തിന് പിങ്കപൊലിസ് പറന്നെത്തുക മാത്രമല്ല ബസുകാരെ മെരുക്കാനും ഇവര്‍ റെഡിയാണ്.സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് പിങ്ക് പൊലിസിന്റെ സേവനം അടുത്തകാലത്തായി ആരംഭിച്ചത്. കഴിഞ്ഞമാസം 6 ന് മന്ത്രി എ.കെ. ബാലനാണ് ജില്ലയില്‍ പിങ്ക്‌പൊലിസിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. രാവിലെ 8 മുതല്‍ രാത്രി 8 വരെ പാലക്കാട് ടൗണ്‍, സൗത്ത്, നോര്‍ത്ത് പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് പിങ്ക്‌പോലീസിന്റെ സേവനമെന്നിരിക്കെ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. പി. ശശിക്കാണ് ചുമതല. വനിതാ എസ്.ഐ. വി.കെ ബേബി, സൈറാബാനു, യാസ്മിനബാനു, കൃഷ്ണപ്രിയ, ദീപ, മെഹ്‌റബാനു, സജിത, രമണി, ഷീജ, സജീദ, ഷീബ, സ്മിത, സതി എന്നിവരാണ് പിങ്ക്‌പൊലിസിനെ കര്‍മനിരതമായ സേവനത്തിനായി സന്നദ്ധരായി ടീമിലുള്ളത്. സ്‌കൂള്‍ സമയത്ത് വിദ്യാര്‍ ഥികളെ റോഡുമുറിച്ചകടക്കുന്നതിനെതുടര്‍ന്ന് അപകടത്തില്‍ പെടുന്നവര്‍ക്ക് രക്ഷകരായെത്തുന്ന പിങ്ക് പൊലിസിന്റെ കര്‍മനിരതമായ സേവനം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."