HOME
DETAILS

വാരിയംകുന്നത്തിനെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ വിധം

  
backup
July 25 2020 | 01:07 AM

nasarfaizy-koodathayi-todays-article-2020-july-25

 


1921ല്‍ മലബാര്‍ സൂപ്രണ്ടായിരുന്ന റോബര്‍ട്ട് ഹിച്ച്‌കോക്കിന്റെ രേഖയില്‍ 'ഇന്ത്യയില്‍ ബ്രിട്ടിഷ് സൈന്യം നേരിട്ട ഏറ്റവും കടുത്ത പരീക്ഷണം ഏറനാട്ടില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടമാണ്' (ഞ.ഒ ഒശരേവരീരസ, 1983. ജലമമെി േഞല്ീഹ േശി ങമഹമയമൃ. അ ഒശേെീൃ്യ ീള വേല ാമഹമയമൃ ഞലയലഹഹശീി, 1921 ). ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിന്റെ ധീര വിപ്ലവകാരിയെ ഹിന്ദു വിരോധിയും മാപ്പിള കലാപകാരിയുമായി ചിത്രീകരിക്കുന്ന തിരക്കിലാണ് സംഘ്പരിവാര്‍. ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റി, അവരെ കൂട്ടക്കൊല ചെയ്തു, അവരുടെ സ്വത്ത് കൊള്ളചെയ്തു - വാരിയംകുന്നത്തിനെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങളാണിത്. മലബാര്‍ സമരകാലത്ത് ചിലയിടങ്ങളില്‍ നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ ചില അവിവേകികള്‍ നടത്തിയ കൊലയും മതം മാറ്റവും കൊള്ളിവെപ്പും കാരണം വര്‍ഗീയ ചേരിതിരിവ് രാജ്യത്തിന്റെ പല ഭാഗത്തും ഭൂരിപക്ഷ വര്‍ഗീയവാദികള്‍ മുതലെടുപ്പ് നടത്തിയതായി മഹാത്മാഗാന്ധി, ഡോ. അംബേദ്കര്‍, ആനി ബസന്റ് പോലെയുള്ള ദേശീയ നേതാക്കളുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് വാരിയംകുന്നത്തിന്റെ പേരില്‍ വിമര്‍ശനങ്ങളും ആരോപണവും ഉയര്‍ത്തുന്നത്. മലബാര്‍ സമരകാലത്ത് വാരിയംകുന്നത്തിനൊപ്പം ബ്രിട്ടിഷ് വിരുദ്ധ സമരം നയിച്ചവരും നിഷ്പക്ഷ ചരിത്രകാരന്മാരും രേഖപ്പെടുത്തിയത് മറിച്ചാണ്. കെ. മാധവന്‍ നായര്‍ (മലബാര്‍ കലാപം ), മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ( ഖിലാഫത്ത് സ്മരണകള്‍ ), എം. ഗംഗാധരന്‍ (മലബാര്‍ കലാപം), കെ.എന്‍ പണിക്കര്‍ (മലബാര്‍ കലാപം), പ്രൊഫ, എം.പി.എസ് മേനോന്‍ (മലബാര്‍ സമരം: എം.പി നാരായണമേനോനും സഹപ്രവര്‍ത്തകരും), എ.കെ കോഡൂര്‍ (ആംഗ്ലോ - മാപ്പിള യുദ്ധം), കെ.കെ അബ്ദുല്‍ കരീം ( വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ) തുടങ്ങിയ നിരവധി ചരിത്രരേഖകള്‍ വാരിയംകുന്നത്തിനെ കൃത്യമായി രേഖപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തില്‍ ഹിന്ദു വിരുദ്ധത തേച്ചു പിടിപ്പിച്ചിട്ടില്ല. ഈ ചരിത്രകാരന്മാരില്‍ ചിലര്‍ വര്‍ഗീയ സംഘര്‍ഷങ്ങളെ രേഖപ്പെടുത്തുമ്പോഴും ചില വര്‍ഗീയ ലഹളക്കാര്‍ നടത്തിയ ഹിന്ദു കൂട്ടക്കൊലകളെ പൊടിപ്പും തൊങ്ങലുംവച്ച് അവതരിപ്പിച്ചപ്പോഴും അതൊലൊരു ഭാഗത്തുപോലും വാരിയംകുന്നത്തിനെ പ്രതിചേര്‍ത്തിട്ടില്ല.


മലബാറിലെ അന്നത്തെ ഡെപ്യൂട്ടി കലക്ടറായിരുന്ന സി. ഗോപാലന്‍ നായര്‍ 'വാരിയംകുന്നത്ത് ഹിന്ദുക്കളുടെ രാജാവും മുഹമ്മദീയരുടെ അമീറും ഖിലാഫത്ത് സേനയുടെ കേണലുമായാണ് അറിയപ്പെട്ടത് ' (മലബാര്‍ റിബില്യന്‍ പേ: 77, കെ.എന്‍ പണിക്കര്‍ എഗൈന്‍സ്റ്റ് ലോര്‍ഡ് ആന്‍ഡ് സ്റ്റേറ്റ് . 1989 പേജ്: 156). 'ഹിന്ദുക്കളും മാപ്പിളമാരും തമ്മില്‍ കലഹമുണ്ടാക്കരുതെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചു. സ്വമനസ്സാലല്ലാതെ ഇസ്‌ലാമിലേക്ക് മതം മാറ്റിയ ഒരു വ്യക്തിയും യഥാര്‍ഥ മുസ്ലിമാവുകയില്ല എന്ന് ഹാജിയാര്‍ ഉല്‍ഘോഷിച്ചു. സ്ത്രീകളെ മാനഭംഗം ചെയ്യുന്ന മാപ്പിളമാര്‍ക്ക് വധശിക്ഷ നല്‍കാനും ഹിന്ദുക്കളുടെ സ്വത്തുക്കള്‍ കവര്‍ന്നെടുക്കുന്നവരുടെ കൈ വെട്ടിക്കളയാനും അദ്ദേഹം ഉത്തരവിട്ടു' പ്രൊഫ.എം.പി.എസ്.മേനോന്‍ (മലബാര്‍ സമരം. പേ: 113) ബ്രിട്ടീഷുകാര്‍ക്ക് സമരക്കാരെ ഒറ്റുകൊടുത്തവരെ മതം നോക്കാതെ ഹാജി ശിക്ഷിച്ചിട്ടുണ്ട്. 'റിട്ടയര്‍ ചെയ്ത പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചേക്കുട്ടിയുടെ തല വെട്ടാന്‍ കല്‍പ്പിച്ചത് ഹാജിയായിരുന്നു' (അതേ പുസ്തകം പേ: 106).


'മേലാറ്റൂര്‍, മണ്ണാര്‍ക്കാട്, മഞ്ചേരി, ചെര്‍പ്പുളശ്ശേരി, കോഴിക്കോട്, എന്നിവിടങ്ങളിലെല്ലാം എം.പി നാരായണമേനോന്റെ ബന്ധുക്കള്‍ താമസിച്ചിരുന്നു. ഇവയെല്ലാം ' ലഹള' ബാധിത സ്ഥലങ്ങളായിരുന്നു. എങ്കിലും ഇവയില്‍ ഒരു വീടു പോലും മാപ്പിളമാരുടെ അക്രമത്തിന് ഇരയായില്ല എന്നത് മാപ്പിളമാര്‍ക്ക് ഖിലാഫത്ത് നേതാക്കളോട് (എം.പിയോട് പ്രത്യേകിച്ചും) ഉണ്ടായിരുന്ന ബഹുമാനമാണ് തെളിയിക്കുന്നത്. ഹിന്ദുക്കളായ ഖിലാഫത്തുകാരുടെ കുടുംബങ്ങളെ മാപ്പിളമാരാണ് രക്ഷിച്ചിരുന്നത്. തങ്ങള്‍ക്ക് മാപ്പിള സുഹൃത്തുക്കളില്‍ പൂര്‍ണ്ണ വിശ്വാസമാണ് എന്നു കാണിച്ച് ഹിന്ദുക്കള്‍ അധികൃതര്‍ക്കയച്ച ധാരാളം കത്തുകളും ടെലിഗ്രാമുകളും പിന്നീട് കണ്ടു കിട്ടിയിട്ടുണ്ട് എന്നതും വുഡിനെപ്പോലെയുള്ള ബ്രിട്ടീഷു ചരിത്രകാരന്മാരും സൗകര്യപൂര്‍വ്വം മറക്കുകയാണ്. ഉദാഹരണമായി 1921 ഓഗസ്റ്റ് 27നു അങ്ങാടിപ്പുറത്തുനിന്ന് ചെങ്കളത്ത് കരുണാകരമേനോന്‍ അയച്ച കത്ത് നോക്കൂ: എന്റെ അറിവ്, അങ്ങാടിപ്പുറത്തെ ഒരൊറ്റ ഹിന്ദു കുടുംബത്തേയും മാപ്പിളമാര്‍ ഉപദ്രവിച്ചിട്ടില്ല എന്നാണ്. ഹിന്ദുക്കളെ സഹായിക്കുന്നു എന്നത് മാപ്പിളമാരുടെ ഗുണമായി കണക്കാക്കേണ്ടതാണ്. എന്റെ പതിനാറു വയസ്സായ മകളും മൂന്ന് പുത്രന്മാരും അങ്ങാടിപ്പുറത്ത് യാതൊരു ബുദ്ധിമുട്ടും കൂടാതെ ജീവിക്കുന്നു എന്നത് മാപ്പിളമാരില്‍ എനിക്കുള്ള വിശ്വാസത്തെയാണ് കാണിക്കുന്നത്. മാപ്പിളമാര്‍ അവര്‍ക്ക് വേണ്ട സഹായം ചെയ്യുമെന്ന് എനിക്കുറപ്പാണ് എന്നാണ് കരുണാകരമേനോന്‍ എഴുതിയത് (ഹിന്ദു ദിനപത്രം 1921 ഓഗസ്റ്റ് 27). മാപ്പിളമാരുടെ ക്രോധം ജന്മിമാരോടും അവരെ സഹായിക്കുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാരോടുമായിരുന്നു. ഹിന്ദുക്കളെ ആരെയും ഉപദ്രവിച്ചിട്ടില്ല എന്നല്ല വിവക്ഷ. ഹിന്ദുക്കള്‍ക്കെതിരായും മുസ്‌ലിംകള്‍ക്കെതിരേ പോലും ചില ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതു കൂടുതലായി പട്ടാളം വന്ന ശേഷം ഹിന്ദുക്കള്‍ പട്ടാളക്കാര്‍ക്കു സഹായം നല്‍കിയ അവസ്ഥ ഉണ്ടായതിനാലും സമരക്കാര്‍ പട്ടാളത്തിന്റെ കൈയില്‍പ്പെടാതിരിക്കാനായി അങ്ങുമിങ്ങും ചിതറി ഓടിയതിനാലുമായിരുന്നു എന്ന് വാസ്തവം' - എം.പി.എസ് മേനോന്‍. മലബാര്‍ സമരം പേജ്: 104). 'പണക്കാരുടെയും ജന്‍മിമാരുടെയും എതിര്‍പ്പ് സാധാരണക്കാരില്‍ ഹിന്ദു - മുസ്‌ലിം ഐക്യം വളര്‍ത്തി. 1921 ആദ്യത്തില്‍ മറ്റൊരിക്കലുമുണ്ടാകാത്തത്ര ഹിന്ദു - മുസ്‌ലിം സാഹോദര്യം മലബാറിലുണ്ടായി. ഇതില്‍ എം.പി.നാരായണമേനോനുണ്ടായ പങ്ക് ചില്ലറയല്ല'(അതേ പുസ്തകം, പേ: 77).


യഥാര്‍ഥത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഖിലാഫത്തില്‍ ചേര്‍ത്തത് എം.പി നാരായണമേനോനാണ്. വാരിയംകുന്നത്തിന്റെ കാലത്ത് സമര പങ്കാളിയായ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ( സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടുകൊണ്ട് ബല്ലാരികാവ് ജയിലില്‍ 6061 നമ്പറായി തടവില്‍ കഴിഞ്ഞു) മലബാര്‍ കലാപത്തിന്റെ അനുഭവ സാക്ഷ്യം' ഖിലാഫത്ത് സ്മരണകള്‍' എന്ന പുസ്തകത്തില്‍ എഴുതി: 'സാമുദായിക വഴക്കുകളല്ല ഈ ലഹളയുടെ മൂല കാരണം. രാഷ്ട്രീയ മര്‍ദനത്തില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. പൊലിസ് മര്‍ദനമാണ് ഈ മാരണത്തിന് കാരണം. ഈ ലഹള സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ഭാഗം മാത്രമാണ്' ( ഗ്രന്ഥകാരന്റെ കുറിപ്പ്). 'മാപ്പിളമാര്‍ ലഹളയുണ്ടാക്കും, അവര്‍ ഹിന്ദുക്കളുടെ തലയെടുക്കും, ഹിന്ദു സഹോദരിമാരെ ബലാത്സംഗം ചെയ്യുമെന്നുമൊക്കെ പോലീസും സില്‍ബന്ധികളും താക്കീതും ഭീഷണിയുമുയര്‍ത്തി. എന്നാല്‍ ഇത്തരത്തില്‍ ഒരു അനിഷ്ട സംഭവം അന്നാരും സ്വപ്നത്തില്‍ പോലും ഓര്‍ത്തിട്ടില്ല' (പേജ്: 22). മലബാര്‍ സമരത്തിന് ശക്തി പകര്‍ന്ന് മാപ്പിളമാര്‍ക്ക് തൃശൂരിലെ ക്ഷേത്രവളപ്പും ഹിന്ദുക്കളും സഹായം ചെയ്തത് നമ്പൂതിരിപ്പാട് വിവരിക്കുന്നുണ്ട്, '19 ാം തിയതി ബുധനാഴ്ച കാലത്ത് മുതല്‍ വടക്കുനിന്നു വരുന്ന എല്ലാ വണ്ടികളിലും മുഹമ്മദീയര്‍ നൂറുക്കണക്കില്‍ വന്നിറങ്ങി തുടങ്ങി. അവര്‍ക്ക് തിരുവമ്പാടി ക്ഷേത്രത്തിനു സമീപത്തുള്ള സത്രത്തില്‍ താമസത്തിന് ഏര്‍പ്പാട് ചെയ്തിരുന്നു. തൃശൂര്‍ സ്റ്റേഷനിലാണ് അവര്‍ വന്നിറങ്ങിയത് '.


കോഴിക്കോട് ഗവണ്‍മെന്റ് കോളജിലെ ചരിത്രാധ്യാപകനും കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ വിസിറ്റിങ്ങ് പ്രൊഫസറുമായിരുന്ന എം. ഗംഗാധരന്‍ എഴുതിയ 'മലബാര്‍ കലാപം 1921-22' എന്ന കൃതി ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ധീരതയും ഹിന്ദുക്കളെ സഹായിച്ചതും ബ്രിട്ടിഷുകാര്‍ക്ക് സമരക്കാരെ ഒറ്റുകൊടുത്ത മാപ്പിളമാരെവരേ ശിക്ഷിച്ചതും നിര്‍ബന്ധ മത പരിവര്‍ത്തനത്തെ എതിര്‍ത്തതും ഗംഗാധരന്‍ പുസ്തകത്തിന്റെ 272 മുതല്‍ 283 വരേയുള്ള പേജുകളില്‍ വിവരിക്കുന്നുണ്ട്. മലബാര്‍ സമരം വര്‍ഗീയമല്ലെന്നും തികച്ചും ബ്രിട്ടിഷ് വിരുദ്ധ സമരമായിരുന്നു എന്നും ഹിച്ച്‌കോക്കിനെ ഉദ്ധരിച്ചും (പേജ് 324) സമരം ' ബ്രിട്ടിഷ് ആധിപത്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നതിന് വേണ്ടി ധീരരായ മാപ്പിളമാര്‍ നടത്തിയ പോരാട്ടമാണെന്നും കെ. മാധവമേനോനെ ഉദ്ധരിച്ചും (പേജ്: 327) ഗംഗാധരന്‍ സമര്‍ഥിക്കുന്നുണ്ട്.

തുടരും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago