കശ്മിരില്‍ ഒരുമാസത്തേക്ക് ഇന്റര്‍നെറ്റ് നിരോധിച്ചു
ശ്രീനഗര്‍: ദേശവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിക്കുന്നുവെന്ന് കണ്ടെത്തി ജമ്മുകശ്മിരില് ഇന്റര്‍ നെറ്റിന് ഒരു മാസത്തേക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഇന്റര്‍നെറ്റ് സേവനദാതാക്കളോട് സേവനം ഒരു മാസത്തേക്ക് റദ്ദാക്കാന്‍ നിര്‍ദേശിച്ചത്.
സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ക്ക് നേരത്തെതന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഫെയ്സ്ബുക്ക്, വാട്സ്ആപ്, ട്വിറ്റര്‍, സ്കൈപ് തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ദേശവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് നിരോധനം.
എല്ലാ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ഇക്കാര്യം അറിയിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് അയച്ചു.
വിദ്യാര്‍ഥികളുടെ ഇടയില്‍ തീവ്രവാദ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന 300ലധികം വാട്സ്ആപ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."