നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത പുരസ്‌കാരം
മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത പുരസ്‌കാരം.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംഭാവനകള്‍ പരിഗണിച്ചാണ് സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു പുരസ്‌കാരം ലഭിച്ചത്. റഷ്യയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
റഷ്യയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന് മോദി നടത്തിയ സവിശേഷവും പ്രാധാന്യമര്‍ഹിക്കുന്നതുമായ വിശിഷ്ട സേവനങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നതെന്ന് റഷ്യന്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ഒപ്പിട്ട പുരസ്‌കാരമാണ് മോദിക്ക് ലഭിക്കുക.
പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ ജനതക്കും പ്രസിഡന്റ് വ്‌ളാദ്്മിര്‍ പുടിനും നന്ദി പറഞ്ഞു. ഇന്ത്യയുടെ റഷ്യയുടെ സൗഹൃദ അടിത്തറ സുദൃഢമാണെന്നും ഭാവിയിലും മികച്ച ബന്ധങ്ങളായിരിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, കസാഖിസ്താന്‍ പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നസര്‍ബയേവ്, അസര്‍ബൈജന്‍ പ്രസിഡഡന്റ് ഗെയ്ദര്‍ അലൈവ് തുടങ്ങിയവര്‍ക്കും ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."