കണ്‍സള്‍ട്ടന്‍സി പട്ടികയില്‍ ഇടംപിടിച്ചത് അഴിമതിക്കേസില്‍ ഉള്‍പ്പെട്ട കമ്പനി
തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രത്യേക താല്പര്യത്തില് റീബില്‍ഡ് കേരള പദ്ധതികളുടെ കണ്‍സള്‍ട്ടന്‍സി പട്ടികയില്‍ ഇടംപിടിച്ച കമ്പനിക്ക് അഴിമതിയുടെ പശ്ചാത്തലം. സംയുക്ത സംരംഭമായ ട്രാക്ടബിള് ജര്‍മനി, ട്രാക്ടബിള് ഫ്രാന്‍സ് എന്ന കമ്പനിക്കാണ് അഴിമതിയുടെ പശ്ചാത്തലമുള്ളത്. ബെല്‍ജിയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനികളുടെയെല്ലാം മാതൃസ്ഥാപനമായ ട്രാക്ടബിള് ബെല്‍ജിയവും അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ലോകത്ത് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ്ങിലെ സ്വതന്ത്ര രാജ്യാന്തര കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ട്രാക്ടബിള് ജി.കെ ഡബ്ല്യുവിനെ 2015ല്‍ ലോകബാങ്ക് വിലക്കിയിരുന്നു. ലൈബീരിയയിലെ നഗര ശുചീകരണ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിച്ചതിന് ശേഷമായിരുന്നു നടപടി.
ട്രാക്ടബിള് ബെല്‍ജിയം എന്ന കമ്പനിയാണ് കസാഖിസ്ഥാനില്‍ വ്യവസായ പങ്കാളികളുമായി ചേര്‍ന്ന് കസാഖ് ഗേറ്റ് എന്ന വന്‍ അഴിമതി നടത്തിയത്. ട്രാക്ടബിള് ബെല്‍ജിയമാണ് ട്രാക്ടബിള് ജര്‍മനിയുടെയും ട്രാക്ടബിള് ഫ്രാന്‍സിന്റെയും മാതൃസ്ഥാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."