ഈറ്റ ലഭിക്കുന്നില്ല; തൊഴിലാളികള്‍ പ്രതിസന്ധിയില്‍
വടക്കാഞ്ചേരി: ഈറ്റ ലഭിക്കാതായതോടെ വടക്കാഞ്ചേരി മേഖലയിലെ ഈറ്റ തൊഴിലാളികള്‍ പ്രതിസന്ധിയില്‍.
വടക്കാഞ്ചേരി പട്ടിക ജാതി ഈറ്റ തൊഴിലാളി സഹകരണ സംഘത്തിലെ മുപ്പതിലധികം തൊഴിലാളികള്‍ക്കാണ് ജോലിക്കാവശ്യമായ ഈറ്റ ലഭിക്കാതെ വരുന്നത്.
ഈറ്റ കൊണ്ടുള്ള വെറ്റിലക്കൊട്ട ,ചെറിയ കരകൗശല വസ്തുക്കള്‍ തുടങ്ങിയവയുടെ നിര്‍മാണമാണ് നടന്ന് വരുന്നത്. നാല്പതില് അധികം പ്രായം ചെന്ന സ്ത്രീ തൊഴിലാളികളാണ് കൂടുതലും.
മേഖലയില്‍ മാസം ഒരു ലക്ഷത്തോളം രൂപയുടെ വരുമാനമുണ്ടായിരുന്നതായും തൊഴിലാളികള്‍ പറയുന്നു.
നിലവില്‍ അങ്കമാലി ബാംബൂ കോര്‍പറേഷനില്‍ നിന്നാണ് ഈറ്റ കൊണ്ടു വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ടു മാസത്തിലധികമായി പെര്‍മിറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നില നില്ക്കുന്നതിനാല് സ്വകാര്യ വ്യക്തിയില്‍ നിന്നും ഇരട്ടിയില്‍ അധികം വില നല്കി ഈറ്റ വാങ്ങേണ്ട അവസ്ഥയാണുള്ളത്.
കഴിഞ്ഞ വര്‍ഷവും ഇതേ പ്രതിസന്ധിയുണ്ടായെന്നും തൊഴിലാളികള്‍ പറഞ്ഞു.
ഓണക്കാലമാവുന്നതോടെ കൂടുതല്‍ ഈറ്റ ഉല്പന്നങ്ങള്ക്ക് ആവശ്യക്കാര്‍ കൂടുന്ന സമയമാണ്.
ഇരട്ടി വില നല്കി ഈറ്റ വാങ്ങി നിര്‍മാണം തുടരുന്ന നില തുടര്‍ന്നാല്‍ പ്രതീക്ഷിച്ച ആദായം ലഭിക്കാതെ വരുകയും തൊഴിലില്‍ തുടരാനുള്ള സാഹചര്യമുണ്ടാകുമോയെന്നും തൊഴിലാളികള്‍ ആശങ്കയുളവാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."