വകുപ്പുകളില്‍ ഇടപെടലുകള്‍ അനുവദിക്കരുത്
തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ സി.പി.എമ്മിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ എക്‌സിക്യൂട്ടിവ് യോഗം. മൂന്നാറില്‍ നടപ്പാക്കേണ്ടത് എല്‍.ഡി.എഫ് നയമാണ്. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ നയം അടിച്ചേല്‍പ്പിക്കേണ്ടതില്ല. പാര്‍ട്ടി ഭരിക്കുന്ന വകുപ്പുകളില്‍ ഇടപെടലുകള്‍ അനുവദിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം മണിക്കുമെതിരേയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മൂന്നാറില്‍ മുഖംനോക്കാതെ നടപടിയെടുത്ത റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ ഇരുവരും രംഗത്തെത്തിയതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്. കൈയേറ്റ ഒഴിപ്പിക്കലിനെ പിന്തിരിപ്പിക്കുന്ന നടപടിയാണ് ഇവര്‍ സ്വീകരിച്ചത്. റവന്യൂ വകുപ്പിനെ താറടിച്ചുകാണിക്കാനാണിത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി റവന്യൂവകുപ്പിന്റെ ധീരമായ ചുവടുവയ്പ്പിനെ ഇല്ലായ്മ ചെയ്യാനാണ് ശ്രമം.
ഇത് അനുവദിച്ചുകൂട. സി.പി.ഐ ഭരിക്കുന്ന വകുപ്പില്‍ യാതൊരു വിധ ഇടപെടലുകളും അനുവദിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. മൂന്നാറിലെ വന്‍കിട കൈയേറ്റം ഒഴിപ്പിക്കലിന് അവധി ഉണ്ടാവരുതെന്നും നടപടികളുമായി മുന്നോട്ടുപോകണമെന്നും എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന് ഇച്ഛാശക്തി കാട്ടിയ എല്‍.ഡി.എഫ് സര്‍ക്കാരിനെയും മന്ത്രി ഇ. ചന്ദ്രശേഖരനെയും യോഗം അഭിനന്ദിച്ചു. കൈയേറ്റക്കാര്‍ക്കെതിരേ നിലപാടെടുത്ത ഉദ്യോഗസ്ഥരെയും യോഗം അഭിനന്ദിച്ചു.
കൈയേറ്റക്കാര്‍ക്കെതിരേ ശക്തമായ നിലപാടെടുക്കുമെന്ന പ്രഖ്യാപിത നയവുമായി എല്‍.ഡി.എഫ് മുന്നോട്ടു പോകണം. 1977നു മുന്‍പ് കുടിയേറിയവരും സംയുക്ത പരിശോധന പൂര്‍ത്തിയാക്കിയതുമായ ഇടുക്കിയിലെ കര്‍ഷകര്‍ക്കെല്ലാം പട്ടയം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."