റാഫേല്‍: രാഹുലിനെതിരേ കോടതിയലക്ഷ്യക്കേസുമായി ബി.ജെ.പി
ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ പരിശോധിക്കാമെന്ന ഉത്തരവ് സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം കോടതി അലക്ഷ്യമാണെന്നാരോപിച്ച് ബി.ജെ.പി സുപ്രിംകോടതിയെ സമീപിച്ചു. ബി.ജെ.പി എം.പി മിനാക്ഷി ലേഖിയാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. രാഹുല്‍ ഗാന്ധി സ്വന്തമായ അഭിപ്രായം കോടതിയുടെ മേല്‍ ആരോപിക്കുകയും കേസില്‍ മുന്‍വിധി ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് മിനാക്ഷി ലേഖി ഹരജിയില്‍ ആരോപിച്ചിരിക്കുന്നത്.
ഹരജി ഈ മാസം 15ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന് മുഗള്‍ റോത്തക്കി മിനാക്ഷി ലേഖിക്ക് വേണ്ടി കോടതിയില്‍ ഹജരായി. പുനഃപരിശോധനാ ഹരജിക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ പരിശോധനയ്ക്കെടുക്കുമെന്നായിരുന്നു സുപ്രിംകോടതി ഉത്തരവ്. എന്നാല്‍ വിധിയില്‍ ചൗക്കിദാര്‍ ചോറെന്ന് പ്രധാനമന്ത്രിയെ സൂചിപ്പിച്ച് കോടതിവിധിയായി രാഹുല്‍ പറഞ്ഞുവെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."