കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണ സെമിനാര്‍ ആരംഭിച്ചു
എരുമപ്പെട്ടി: കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള റീജിണല്‍ ഔട്ട് റീച്ച് ബ്യൂറോയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി പഞ്ചായത്തില്‍ സംഘടിപ്പിക്കുന്ന കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണ സെമിനാറും പ്രദര്‍ശനവും ആരംഭിച്ചു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മീനാ ശലമോന് നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഗോവിന്ദന്‍കുട്ടി അധ്യക്ഷനായി.സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ പ്രീതി സതീഷ്,പഞ്ചായത്ത് അംഗങ്ങളായ റോസി പോള്‍,ഷീബ രാധാകൃഷ്ണന്, അനിത വിന്‍സെന്റ് ,എക്സ്ബിഷന് ഓഫിസര്‍ പ്രജിത്ത്കുമാര്‍ സംസാരിച്ചു.
വടക്കാഞ്ചേരി സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍ പത്മനാഭന് ക്ലാസ് നയിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള ക്ഷേമ പദ്ധതികളെ കുറിച്ച് ജനങ്ങള്‍ക്ക് നേരിട്ട് ബോധവല്‍ക്കരണം നല്‍കുകയെന്നതാണ് സെമിനാറിന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."