നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ കൂടുതല്‍ ഭാഗങ്ങള്‍ തകരുന്നു
മാള: നിര്‍മാണത്തിലെ അപാകതകളെക്കുറിച്ച് ഒട്ടേറെ ആക്ഷേപങ്ങള്‍ ഉയര്‍ന്ന കൊടുങ്ങല്ലൂര്‍ പൊയ്യ പൂപ്പത്തി എരവത്തൂര്‍ അത്താണി നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ കൂടുതല്‍ ഭാഗങ്ങള്‍ തകരുന്നു.
ജലനിധി പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടി റോഡ് തകരുന്നതിന് പുറമേ മറ്റൊരു കാരണവും ഇല്ലാതേയും റോഡ് തകരുന്നുണ്ട്. കൊച്ചുകടവ് മുതല്‍ പൊയ്യ വരെയുള്ള ഒന്‍പത് കിലോമീറ്ററോളം വരുന്ന റോഡില്‍ നൂറുകണക്കിന് ഇടങ്ങളില്‍ ചെറുതും വലുതുമായ തകര്‍ച്ചയുണ്ട്.
ബി.എം.ബി.സി ടാറിങ് നടത്തിയ റോഡില്‍ കൂടുതലായി തകര്‍ന്നിട്ടുള്ളത് പഴയ ടാറിങ് കഴിഞ്ഞുള്ളിടത്ത് പുതുതായി മെറ്റലിങ് നടത്തി ടാറിങ് നടത്തിയിട്ടുള്ളിടത്താണ്.
ഒരുപാടിടങ്ങളില്‍ റോഡിന്റെ അരിക് അടര്‍ന്ന് നില്‍ക്കുകയാണ്. തകര്‍ന്ന് കുഴികളായുള്ളിടത്ത് വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നുണ്ട്. അഞ്ചു വര്‍ഷം ഗ്യാരന്റിയോടെയാണ് റോഡ് പണിതതെങ്കിലും പണി കഴിഞ്ഞ് മാസങ്ങള്‍ക്കം റോഡിന്റെ തകര്‍ച്ച തുടങ്ങിയിരുന്നു.
അറ്റകുറ്റ പണികളൊന്നും ഇതുവരെ നടത്തിയിട്ടില്ല. പണിയിലെ അപാകതകളെക്കുറിച്ച് പരാതികളും പത്രവാര്‍ത്തകളും നിരന്തരം ഉണ്ടായതിനെ തുടര്‍ന്ന് വിജിലന്‍സ് ആന്‍ഡ്് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് കീഴിലുള്ള വിജിലന്‍സ് സംഘം എത്തി പരിശോധന നടത്തിയിരുന്നു.
2016 സെപ്റ്റംബര്‍ 20 നും 2017 നവംബര്‍ ഒന്‍പതിനുമാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ആദ്യം പരിശോധന നടത്തി റോഡില്‍ നിന്നെടുത്ത സാമ്പിളുകള്‍ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കി പരിശോധനാ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കോടതി കേസെടുക്കുകയുമുണ്ടായി. കേസിന്റെ ഭാഗമായാണ് പിന്നിട് വിജിലന്‍സ് സംഘമെത്തി വീണ്ടും സാമ്പിളുകള്‍ ശേഖരിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്‍പായി തിരക്ക് പിടിച്ച് പണിതതാണ് റോഡ് നിര്‍മാണത്തിലെ അപാകതകള്‍ക്ക് പ്രധാന കാരണം.
തെരഞ്ഞെടുപ്പ് അടുത്തുവരവേ അന്നത്തെ എം.എല്‍.എആയിരുന്ന ടി.എന്‍ പ്രതാപന്‍ പൊതുമരാമത്ത് വകുപ്പിന്റെയും വാട്ടര്‍ അതോറിറ്റിയുടെയും ബി.എസ്.എന്‍.എല്‍ യുമടക്കം റോഡുമായി ബന്ധപ്പെട്ട എല്ലാവരുടേയും യോഗം വിളിച്ചു കൂട്ടിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പായി റോഡിന്റെ പണി തീര്‍ക്കണമെന്നാണ് യോഗത്തില്‍ അന്നത്തെ എം.എല്‍.എ ആവശ്യപ്പട്ടത്.
അതിന്റെ അടിസ്ഥാനത്തില്‍ യോഗം കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ റോഡിന്റെ പണി പുനഃരാരംഭിക്കുകയായിരുന്നു. േ
വഗതയില്‍ പണിതത് മൂലം ആവശ്യത്തിന് സാമഗ്രികള്‍ റോഡില്‍ വീണിട്ടില്ലെന്നും പ്രസിങ് വന്നിട്ടില്ലെന്നും അന്നേതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഭാഗികമായി പണിത റോഡിന്റെ ഉദ്ഘാടനം 2016 മെയ് മൂന്നിന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് നിര്‍വഹിച്ചിരുന്നു.
ക്രമക്കേട് ബോധ്യമായി വിജിലന്‍സ് കോടതി കേസ് ഫയല്‍ ചെയ്ത് വീണ്ടും സാമ്പിളുകള്‍ ശേഖരിച്ചതിന് ശേഷം കേസ് അട്ടിമറിക്കപ്പെട്ടെന്നാണ് ജനസംസാരം.
അന്നത്തെ ഭരണകക്ഷിയിലെ പ്രമുഖ നേതാക്കള്‍ക്കടക്കം പങ്കുള്ളതിനാലാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്നാണ് ഉയരുന്ന ആക്ഷേപം.
വ്യാപകമായി ഉണ്ടായ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നായാവശ്യം വീണ്ടും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."