കോളജ് അധ്യാപകരുടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: ഡോ. എം.കെ മുനീര്‍
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന ഗുരുതരമായ അനിശ്ചിതത്വം ഇല്ലാതാക്കാന്‍ കേരളീയ സമൂഹം മുന്നിട്ടിറങ്ങണമെന്നും കോളജ് അധ്യാപകരുടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ആവശ്യപ്പെട്ടു. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ഡോ. സൈനുല്‍ ആബിദ് കോട്ട അധ്യക്ഷനായി. എം.എല്‍.എമാരായ പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍, ടി.വി ഇബ്രാഹിം, മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, പ്രൊഫ. ഹാഷിം, പ്രൊഫ. പി.എം സലാഹുദ്ദീന്, കെ.ടി അബ്ദുല്‍ ലത്തീഫ് പ്രസംഗിച്ചു. മുന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.കെ അഷ്റഫ് വിഷയാവതരണം നടത്തി. സംസ്ഥാന ജന. സെക്രട്ടറി പ്രൊഫ. ഷഹദ്ബിന് അലി സ്വാഗതവും ട്രഷറര്‍ ഡോ. റജികുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."