പ്രതിഷേധം ഫലം കണ്ടു: പാലത്തായി പീഡനകേസില്‍ തുടരന്വേഷണത്തിന് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ
കണ്ണൂര്‍: പാലത്തായി പീഡനകേസ് തുടരന്വേഷണത്തിന് ഒടുവില്‍ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരുമെത്തുന്നു. പ്രതിയും ബിജെപി നേതാവുമായ അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണം ശക്തമായ പശ്ചത്താലത്തില്‍ കൂടിയുള്ള തീരുമാനം കുടുംബത്തിനും ആശ്വാസം പകരുന്നതാണ്.
കാസര്‍കോട് എസ്.പി ഡി.ശില്‍പ, കണ്ണൂര്‍ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി രേഷ്മ രമേശ് എന്നിവര്‍ക്കാണ് ചുമതല. ഐ.ജി ശ്രീജിത്തിനായിരുന്നു അന്വേഷണ ചുമതല. ഇദ്ദേഹത്തിനെതിരേ കുടുംബം തന്നെ രംഗത്തുവരികയും ഹൈക്കോടതിയില്‍ പുതിയ ഹരജിയും നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് സൂചന.
കേസില്‍ പ്രതിക്കെതിരെ പോക്‌സോ ചുമത്താതെ ഭാഗിക കുറ്റപത്രമായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയത്. തുടരന്വേഷണത്തിന് വനിതാ ഉദ്യോഗസ്ഥര്‍ എത്തുന്നതോടെ കുട്ടിയുടെ മൊഴി വീണ്ടുമെടുക്കും. പ്രതിക്കെതിരെ പോക്‌സോ ചുമത്തണമോ എന്നകാര്യത്തില്‍ ഈ മൊഴി നിര്‍ണ്ണായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."