1,026 ക്രിമിനലുകള്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഗുണ്ടാസംഘങ്ങള്‍ക്കും സാമൂഹികവിരുദ്ധര്‍ക്കും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കുമെതിരേയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം 1,026 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 185 പേരും കൊച്ചി റേഞ്ചില്‍ 516 പേരും തൃശൂര്‍ റേഞ്ചില്‍ 184 പേരും കണ്ണൂര്‍ റേഞ്ചില്‍ 141 പേരുമാണ് അറസ്റ്റിലായത്. ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം സിറ്റി 109, തിരുവനന്തപുരം റൂറല്‍ 44, കൊല്ലം സിറ്റി 10, കൊല്ലം റൂറല്‍ 19, പത്തനംതിട്ട 03, ആലപ്പുഴ 63, കോട്ടയം 49, ഇടുക്കി 33, കൊച്ചി സിറ്റി 247, എറണാകുളം റൂറല്‍ 124, തൃശൂര്‍ സിറ്റി 61, തൃശൂര്‍ റൂറല്‍ 61, പാലക്കാട് 37, മലപ്പുറം 25, കോഴിക്കോട് സിറ്റി 17, കോഴിക്കോട് റൂറല്‍ 27, കണ്ണൂര്‍ 34, വയനാട് 17, കാസര്‍കോഡ് 46. ഇതിന്റെ ഭാഗമായി 1,111 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം 26 പേര്‍ അറസ്റ്റിലായി. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഐ.പി.സി 376 വകുപ്പ് പ്രകാരം 23 പേര്‍ അറസ്റ്റിലായി. അബ്കാരി ആക്ട്, ലഹരി വസ്തു വിപണന വിരുദ്ധ നിയമം, അനധികൃത മണല്‍ ഖനം, എക്‌സ്‌പ്ലോസീവ്‌സ് ആക്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് 736 പേരും അറസ്റ്റിലായി.
ഗുണ്ട-റൗഡി ലിസ്റ്റില്‍ പെട്ട് ഒളിവില്‍ കഴിയുന്നവരും ക്രമസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നവരുമായ 118 പേര്‍ അറസ്റ്റിലായി. ഇതില്‍ 109 പേര്‍ അക്രമം, വധശ്രമം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി ഐ.പി.സി 326, 308, 307, 302, 356, 365 കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരാണ്. കവര്‍ച്ച, മോഷണം, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ട് (ഐ.പി.സി 379, 380, 392, 394, 395, 397 സെക്ഷനുകള്‍) 50 പേര്‍ പിടിയിലായി. സി.ആര്‍.പി.സി 107 പ്രകാരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നല്ല നടപ്പിനുമായി 69 പേരും അറസ്റ്റിലായെന്നും ഡി.ജി.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."