വീണപൂവ് പുരസ്‌കാരം വെള്ളായണി അര്‍ജുനന്
തിരുവനന്തപുരം: തോന്നയ്ക്കല്‍ കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കഴിഞ്ഞ വര്‍ഷത്തെ വീണപൂവ് പുരസ്‌കാരം ഡോ. വെള്ളായണി അര്‍ജുനന്. 'ആശാന്‍ മലയാളത്തിന്റെ നവയുഗ ശില്‍പി' എന്ന പുസ്തകമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. യുവകവികള്‍ക്കുള്ള കുമാരകവി പുരസ്‌കാരത്തിന് സുമേഷ് കൃഷ്ണന്റെ 'രുദ്രാക്ഷരം' എന്ന കവിതാ സമാഹാരവും തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാത്താസമ്മേളനത്തില്‍ പറഞ്ഞു. 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരങ്ങള്‍ 19ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന സമ്മേളനത്തില്‍ വിതരണം ചെയ്യും.
146-ാമത് ആശാന്‍ ജന്മവാര്‍ഷികവും ഉദയാസ്തമയ കാവ്യപൂജയും 18ന് നടക്കും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ഉദയാസ്തമയ കാവ്യപൂജ ഡോ. സി.ആര്‍ പ്രസാദ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 ന് നടക്കുന്ന ആശാന്‍ സ്മൃതി സാംസ്‌കാരിക സമ്മേളനം ഡോ. ജോര്‍ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്യും. 19ന് നടക്കുന്ന ഉദയാസ്തമയ കാവ്യപൂജ പി.കെ ഗോപി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.20ന് നടക്കുന്ന ജയന്തി ആഘോഷങ്ങള്‍ പ്രഭാവര്‍മ ഉദ്ഘാടനം ചെയ്യും. ഇന്‍സ്റ്റിറ്റ്യൂട്ട് സെക്രട്ടറി അയിലം ഉണ്ണികൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ സലിംകുമാര്‍, എക്‌സിക്യൂട്ടീവ് അംഗം വിമല്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."