സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ ഏപ്രില്‍ ഒന്ന്, രണ്ട് തിയതികളിലും, വിദേശങ്ങളില്‍ മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന് തിയതികളിലും നടത്തിയ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്റ്റര്‍ ചെയ്ത 12,914 വിദ്യാര്‍ഥികളില്‍ 12,720 പേര്‍ പരീക്ഷക്കിരുന്നതില്‍ 11,720 പേര്‍ വിജയിച്ചു (92.53 ശതമാനം). കേരളം, കര്‍ണാടക, കുവൈത്ത്, ഖത്തര്‍, സഊദി അറേബ്യ, ആന്തമാന്‍ എന്നിവിടങ്ങളിലായി 224 സെന്ററുകളിലാണ് പരീക്ഷ നടന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 988 കുട്ടികള്‍ ഈ വര്‍ഷം അധികമായി പരീക്ഷ എഴുതിയിട്ടുണ്ട്.
അഞ്ചാം ക്ലാസില്‍ പരീക്ഷക്കിരുന്ന 6,503 പേരില്‍ 5,621 പേര്‍ വിജയിച്ചു. 86.44 ശതമാനം. 236 ഡിസ്റ്റിങ്ഷനും 1,053 ഫസ്റ്റ് ക്ലാസും 834 സെക്കന്‍ഡ് ക്ലാസും 3,498 തേര്‍ഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 4,938 പേരില്‍ 4,891 പേര്‍ വിജയിച്ചു. 99.05 ശതമാനം. 1,102 ഡിസ്റ്റിങ്ഷനും 2,027 ഫസ്റ്റ് ക്ലാസും 724 സെക്കന്‍ഡ് ക്ലാസും 1,038 തേര്‍ഡ് ക്ലാസും ലഭിച്ചു. 10ാം ക്ലാസില്‍ പരീക്ഷക്കിരുന്ന 1,221 പേരില്‍ 1,201 പേര്‍ വിജയിച്ചു. 98.36 ശതമാനം. 212 ഡിസ്റ്റിങ്ഷനും 446 ഫസ്റ്റ് ക്ലാസും 204 സെക്കന്‍ഡ് ക്ലാസും 339 തേര്‍ഡ് ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 57 പേരും വിജയിച്ചു. 100 ശതമാനം. 15 ഫസ്റ്റ് ക്ലാസും 12 സെക്കന്‍ഡ് ക്ലാസും 30 തേര്‍ഡ് ക്ലാസും ലഭിച്ചു.
അഞ്ചാം ക്ലാസില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരം അല്‍ ഹുദാ ഇസ്‌ലാമിക് മദ്‌റസയിലെ ഫാത്വിമ സഫ 500ല്‍ 485 മാര്‍ക്ക് നേടി ഒന്നാം റാങ്കും മലപ്പുറം ജില്ലയിലെ വാദിനൂര്‍ ചെമ്മാട് അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയിലെ പി.കെ ഫാത്വിമ റിന്‍ഷ 482 മാര്‍ക്ക് നേടി രണ്ടാം റാങ്കും മോങ്ങം അത്താണിക്കല്‍ എം.ഐ.സി യത്തീംഖാന മദ്‌റസയിലെ പി.കെ മിര്‍ഹ 481 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി.
ഏഴാം ക്ലാസില്‍ മലപ്പുറം ജില്ലയിലെ വളവന്നൂര്‍ കടുങ്ങാത്തുക്കുണ്ട് ബാഫഖി യത്തീംഖാന മദ്‌റസയിലെ സി. ഫാത്വിമ തഹാനി 400ല്‍ 396 മാര്‍ക്ക് നേടി ഒന്നാം റാങ്കും പി. ഫാത്വിമ ഫിദ 395 മാര്‍ക്ക് നേടി രണ്ടാം റാങ്കും എടപ്പാള്‍ ഹിദായ നഗര്‍ ദാറുല്‍ ഹിദായ മദ്‌റസയിലെ കെ.വി സല്‍മാന്‍ ഫാരിസ് 394 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി.
പത്താം ക്ലാസില്‍ മലപ്പുറം ജില്ലയിലെ കുണ്ടൂര്‍ അത്താണി മര്‍ക്കസുസഖാഫത്തില്‍ ഇസ്‌ലാമിയ്യ മദ്‌റസയിലെ വി.എം ശഹാന മുശ്തരി 400ല്‍ 393 മാര്‍ക്ക് നേടി ഒന്നാം റാങ്കും കൊളത്തൂര്‍ ഇശാഅത്തുത്തഖ്‌വാ ഇസ്‌ലാമിക് മദ്‌റസയിലെ പി. ആയിശ ഉമൈറാ 389 മാര്‍ക്ക് നേടി രണ്ടാം റാങ്കും താനൂര്‍ ഹസ്രത്ത് നഗര്‍ കെ.കെ ഹസ്രത്ത് മെമ്മോറിയല്‍ സെക്കന്‍ഡറി മദ്‌റസയിലെ കെ.കെ ദിയ 387 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി.
പ്ലസ്ടു ക്ലാസില്‍ കാസര്‍കോഡ് ജില്ലയിലെ ബന്തിയോട് പച്ചമ്പള മല്‍ജഉല്‍ ഇസ്‌ലാം ഓര്‍ഫനേജ് മദ്‌റസയിലെ മുഹമ്മദ് അല്‍ത്വാഫ് 400ല്‍ 351 മാര്‍ക്ക് നേടി ഒന്നാം റാങ്കും, മുഹമ്മദ് ശരീഫ് 330 മാര്‍ക്ക് നേടി രണ്ടാം റാങ്കും, കാസര്‍കോഡ് ജില്ലയിലെ കോട്ടിക്കുളം ഉദുമ പടിഞ്ഞാര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയിലെ ജഅ്ഫര്‍ ഹസന്‍ പി.യു 325 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി.
ജനറല്‍ കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ പൊതുപരീക്ഷ മെയ് ആറ്, ഏഴ് തിയതികളിലാണ് നടക്കുന്നത്. 6,842 സെന്ററുകളിലായി 2,23,101 കുട്ടികള്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പൊതുപരീക്ഷാ ഫലം ംംം.മൊമേെവമ.ശിളീ, ംംം.ൃലൗെഹ.േമൊമേെവമ.ശിളീ എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കുന്നതാണ്. മാര്‍ക്ക്‌ലിസ്റ്റ് അതാത് സെന്ററുകളിലേക്ക് തപാലില്‍ അയച്ചിട്ടുണ്ട്. പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മെയ് മൂന്നുവരെ സ്വീകരിക്കുമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."