HOME
DETAILS
MAL
തെറ്റ് ആരു ചെയ്താലും അപമാനം സഭയ്ക്കെന്ന് സൂസൈപാക്യം
backup
July 14 2018 | 13:07 PM
തിരുവനന്തപുരം: തെറ്റ് ആരു ചെയ്താലും സഭയ്ക്ക് അപമാനകരമെന്നു ലത്തീന്‍ കത്തോലിക്ക സഭ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം.
ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന കേസില്‍ കന്യാസ്ത്രീയുടെ പരാതി അവഗണിച്ചിട്ടുണ്ടെങ്കില് സഭ അതിനു മറുപടി പറയണം.
തെറ്റ് ആരുചെയ്താലും തിരുത്തലുണ്ടാകും. ശിക്ഷയുമുണ്ടാകും. ഇത്തരം സംഭവങ്ങള്‍ വേദനയുണ്ടാക്കുന്നതാണ്.
നിന്ദ്യമായ പ്രവര്‍ത്തികളിലേക്കു പോകുന്നതിന് ന്യായീകരണമില്ല. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരണമെന്നും നീതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇതിന്റെ പേരില്‍ സഭയെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സൂസൈപാക്യം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."