ഡീ അഡിക്ഷന്‍ ട്രെയിനേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ കുറ്റിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന വെല്‍നസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോ സൊല്യൂഷന്‍സ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ മെയ് നാലിനു ഡീ അഡിക്ഷന്‍ ട്രെയിനേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. അഡിക്ഷന്‍ കേസുകളുടെ വിശകലനം, എക്‌സ്പീരിയന്‍സ് ഷെയറിങ്, ഡീ അഡിക്ഷന്‍ കൗണ്‍സലിങ് ടെക്‌നിക്കുകള്‍, തെറാപ്പി എന്നിവ പരിചയപ്പെടുത്തുന്നതോടൊപ്പം ചികിത്സാരീതികള്‍, ലഹരിമുക്തി ചികിത്സയിലെ മനഃശാസ്ത്ര, സാമൂഹിക ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും. ഡോ. ദിവ്യ (സൈക്യാട്രിസ്റ്റ്), മുഹമ്മദ് സാബിഹ് (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, നിംഹാന്‍സ് ബംഗളൂരു), മുഹമ്മദ് യാസിര്‍ (സോഷ്യല്‍ വര്‍ക്കര്‍) എന്നിവര്‍ നേതൃത്വം നല്‍കും.
പ്രൊഫഷനല്‍ കൗണ്‍സിലര്‍, അധ്യാപകര്‍, ട്രെയിനര്‍, സൈക്കോളജിസ്റ്റ്, സ്റ്റുഡന്റ്‌സ് മെന്റര്‍, ബി.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു, സൈക്കോളജി സ്റ്റുഡന്റ്‌സ് എന്നിവര്‍ക്കു പങ്കെടുക്കാം. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും 9562 771133, 9744700846 (വാട്‌സ് ആപ്പ്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ംലഹഹിലശൈു@െഴാമശഹ.രീാ. രജിസ്‌ട്രേഷന്‍ ഫീസ്: 600 രൂപ. (വിദ്യാര്‍ഥികള്‍ക്ക് 450 രൂപ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."