വീട്ടുപടിയ്ക്കല്‍ മൂത്രം ഒഴിക്കുന്നു, ഉപയോഗിച്ച മാസ്കുകള്‍ വീടിനു നേരെ വലിച്ചെറിയുന്നു; എ.ബി.വി.പി ദേശീയ പ്രസിഡന്റിനെതിരെ 63 കാരിയുടെ പരാതി
ചെന്നൈ: എ.ബി.വി.പി ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ഷണ്മുഖത്തിനെതിരെ ഗുരുതര പരാതിയുമായി സ്ത്രീ. ചെന്നൈയില്‍ അപാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 63 കാരിയായ സ്ത്രീയാണ് സുബ്ബയ്യയ്ക്കെതിരെ പൊലിസില്‍ പരാതി നല്‍കിയത്.
വീട്ടുപടിക്കല്‍ മൂത്രമൊഴിക്കല്‍, ഉപയോഗിച്ച മാസ്ക്കുകള്‍ വീട്ടിലേക്ക് വലിച്ചെറിയല്‍ തുടങ്ങിയ ഉപദ്രവങ്ങള്‍ ചെയ്യുന്നുവെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്.
വാതിലിന് മുന്നില്‍ മൂത്രമൊഴിച്ച് സ്ഥിരമായി ശല്യം ചെയുന്നത് ആരെന്ന് അറിയാന്‍ ഇവര്‍ വീടിന് മുന്നില്‍ നിരീക്ഷണ ക്യാമറ വെക്കുകയായിരുന്നു. പാര്‍ക്കിങ് സ്ഥലം വേണമെന്ന് ആവിശ്യപ്പെട്ട് സുബൈ ഷണ്മുഖം സമീപിച്ചിരുന്നു. നല്‍കാനാവില്ലെന്ന് അറിയിച്ചപ്പോളാണ് ഇത്തരത്തിലുള്ള പ്രവര്ത്തിയുണ്ടായതെന്ന് പരാതിക്കാരി അറിയിച്ചു. കൃത്യമായി വാടകയും ഇയാള്‍ നല്‍കാറില്ലെന്ന് ഇവര്‍ പറയുന്നു.
പരാതിയില്‍ പൊലിസ് അന്വേഷണം നടത്തുന്നില്ലെന്നും എ.ബി.വി.പി നേതാവിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ച് സ്ത്രീയുടെ അനന്തിരവന് സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തിയതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."