സിനിമാ തിയേറ്ററുകള്‍ ഓഗസ്റ്റ് മുതല്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണം: നിര്‍ദ്ദേശം മുന്നോട്ടുവെച്ച് പ്രക്ഷേപണ മന്ത്രാലയം
ന്യൂഡല്‍ഹി: കൊവിഡ് ലോക്ഡൗണ്‍ കാരണം സിനിമ തീയറ്ററുകള്‍ തുറക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. കഴിഞ്ഞ ദിവസം ഇകക മീഡിയ കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് മന്ത്രാലയം സെക്രട്ടറി അമിത് ഖാരെ, ഇത്തരമൊരു നിര്‍ദേശം ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ വച്ചത്.
ഓഗസ്റ്റ് മാസം തുടക്കത്തിലോ അല്ലെങ്കില്‍ അവസാനത്തിലോ രാജ്യമൊട്ടാകെയുള്ള തിയ്യറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം.
സാമൂഹിക അകലം പാലിച്ചുകൊണ്ട് ആളുകളെ പ്രവേശിപ്പിക്കാം.സീറ്റുകളുടെ ക്രമീകരണം നടത്തുമ്പോള്‍ ഒന്നിടവിട്ടുള്ള നിരകള്‍ ഒഴിച്ചിട്ടാകണം ആളുകളെ ഇരുത്തേണ്ടത്. രണ്ടര മീറ്റര്‍ അകലം എന്ന സാമൂഹിക അകല മാനദണ്ഡവും ഇക്കാര്യത്തില്‍ കണക്കിലെടുക്കുമെന്നും അമിത് ഖാരെ വ്യക്തമാക്കി.
അതേസമയം, തിയേറ്റര്‍ പ്രതിനിധികളില്‍ നിന്ന് അനുകൂല പ്രതികരണമല്ല ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."