ക്വാറന്റൈനിലിരിക്കെ മുങ്ങിയ യുവ ഐഎഎസുകാരന് വീണ്ടും നിയമനം
ആലപ്പുഴ: ക്വാറന്റൈനിലിരിക്കെ മുങ്ങിയ സബ്കലക്ടര്‍ അനുപം മിശ്രയ്ക്ക് വീണ്ടും നിയമനം. ആലപ്പുഴയിലാണ് നിയമനം.
വാക്കാല്‍ താക്കീത് നല്കി സര്‍വീസില്‍ നിന്ന് മാറ്റി നിറുത്തപ്പെട്ടിരുന്ന അനുപം മിശ്രയ്ക്ക് ഈ മാസം 7 നാണ് ആലപ്പുഴ സബ്കലക്ടറായി വീണ്ടും നിയമന ഉത്തരവ് നല്‍കിയത്. അതേസമയം സസ്പെന്‍ഷനിലായ ഇദ്ദേഹത്തിന്റെ ഗണ്‍മാനെ തിരിച്ചെടുത്തിട്ടില്ല.
ഔദ്യോഗിക വസതിയില്‍ കഴിയവേയാണ് ഇദ്ദേഹം ക്വാറന്റൈന് ലംഘിച്ച് ഉത്തര്‍പ്രദേശിലുള്ള സ്വന്തം വസതിയിലേക്ക് പോയത്. സിംഗപ്പൂരും ഇന്തോനേഷ്യയും സന്ദര്‍ശിച്ച ശേഷം മാര്‍ച്ച് 18 നായിരുന്നു ഇദ്ദേഹം കൊല്ലത്ത് മടങ്ങിയെത്തിയത്. തുടര്‍ന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുള്‍ നാസറുടെ നിര്‍ദേശപ്രകാരം ഔദ്യോഗിക വസതിയില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ആരോഗ്യസ്ഥിതി അന്വേഷിക്കാനായി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ സബ് കലക്ടര്‍ വസതിയില്‍ ഉണ്ടായിരുന്നില്ല. എവിടെപ്പോയെന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥും അറിയില്ലായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു.
വിളിച്ചപ്പോള്‍ ബെംഗളൂരുവില്‍ ആണെന്നായിരുന്നു മിശ്ര പറഞ്ഞത്. എന്നാല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചത് കാണ്പൂരിലേതായിരുന്നു. തുടര്‍ന്ന് ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. തുടര്‍ന്നായിരുന്നു സസ്പെന്ഷന്.
നേരത്തെ തൈക്കാട് ഗസ്റ്റ് ഹൗസ് വിലാസത്തില്‍ തോക്ക് ലൈസന്‍സ് എടുക്കാന്‍ ശ്രമിച്ച സംഭവത്തിലും ഇദ്ദേഹത്തിനെതിരെ പരാതി വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."