അത്തിമൂല- പിണങ്ങോട് റോഡ് പാടെ തകര്‍ന്ന് തന്നെ
പിണങ്ങോട്: അത്തിമൂല- മലവയല്‍- പിണങ്ങോട് റോഡ് പൂര്‍ണമായും തര്‍ന്നിട്ടും നന്നാക്കാന്‍ നടപടിയില്ലന്ന് പരാതി.
നിത്യേന വിദ്യാര്‍ഥികളുള്‍പ്പടെ നിരവധി ആളുകള്‍ സഞ്ചരിക്കുന്ന റോഡാണ് ഗതാഗത യോഗ്യമല്ലാത്ത വിധം തകര്‍ന്നിരിക്കുന്നത്. തീര്‍ത്തും ശോച്യാവസ്ഥയിലായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റോഡിന്റെ അറ്റകുറ്റപണികള്‍ നടത്തിയത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിയും മുമ്പേ റോഡ് പഴയതിനെക്കാല്‍ മോശമായരീതിയിലേക്ക് മാറുകയും ചെയ്തു. ഇതോടെ ഇതിലൂടെ ഓട്ടോറിക്ഷകളെയും മറ്റ് ടാക്‌സി വാഹനങ്ങളെയും വിളിച്ചാല്‍ വരാന്‍ മടിക്കുകയാണ്. ഇതിലൂടെയുള്ള ഏക ആശ്രയംതന്നെ ടാക്‌സി വാഹനങ്ങള്‍ മാത്രമാണ്. ഇതുകൂടെ നിലച്ചാല്‍ ദേശീയ പാതയിലെത്താന്‍ കിലോമീറ്ററുകളോളം ദുരം നടക്കേണ്ട ദുരവസ്ഥയിലാവും പ്രദേശത്തുകാര്‍. പൊഴുതന, അച്ചൂര്‍, ചാത്തോത്ത്, 22 തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനും ചാത്തോത്തുള്ളവരുടെ ഏക ആശ്രയം കൂടിയാണ് ഈ റോഡ്. കൂടാതെ വെങ്ങപ്പള്ളി- പിണങ്ങോട് ദേശീയ പാതയില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടാല്‍ വാഹനങ്ങളെ തിരിച്ചുവിടുന്നതിനും ഈ റോഡാണ് ഏക ആശ്രയം. കാലാവര്‍ഷം കനത്തതോടെ മഴ വെള്ളം പൂര്‍ണമായും റോഡിലൂടെ ഒഴികിയതും റോഡിന്റെ തകര്‍ച്ചക്ക് വലിയ കാരണമായിരിക്കയാണ്. ചെറിയമഴ പെയ്യുന്നതോടെ തന്നെ റോഡില്‍ വെള്ളകെട്ട് രൂപപ്പെടുകയും ഒഴുകിപോവാന്‍ പോലും സാധിക്കാത്ത രൂപത്തിലുമാണ് റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടത്തിയിട്ടുള്ളത്. എത്രയും വേഗത്തില്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."