HOME
DETAILS
MAL
ആശ്വാസം: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലായ 276 പേരുടെ പരിശോധന ഫലം നെഗറ്റിവ്
backup
July 25 2020 | 11:07 AM
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 276 പേരുടെ പരിശോധന ഫലം നെഗറ്റിവ്. ഇവരുമായി സമ്പര്‍ക്കത്തിലായ 50 ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു രോഗികള്‍, അവരുടെ കൂട്ടിരുപ്പുകാര്‍ എന്നിവരുടെ സാംപിളുകളാണ് പരിശോധിച്ചത്. അതേ സമയം ഫലം നെഗറ്റീവെങ്കിലും ഹൈ റിസ്ക് സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരും.
തൃശൂരില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 33 പേരില്‍ 25 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. തൃശൂര്‍ ജില്ലയില്‍ 30 വാര്‍ഡുകളില്‍ കൂടി കണ്ടെയ്ന്മെന്റ് സോണിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."