കൊല്ലത്ത് രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു
കൊല്ലം: ജില്ലയില്‍ ഇന്നലെ മാത്രം രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു. കൊട്ടാരക്കരയില്‍ വെണ്ടാര്‍ വാഴേലഴികത്ത് വീട്ടില്‍ ശശിധരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (58)ക്കും ശാസ്താംകോട്ട് പോരുവഴി ഇടക്കാട് തെക്ക് പ്ലാക്കുഴി രാജു ഭവനത്തില്‍ സെനുരാജ് (28)നുമാണ് പൊള്ളലേറ്റത്.
ആശുപത്രിയില്‍ നിന്നു മടങ്ങുന്നതിനിടെയാണ് ലക്ഷ്മിക്കുട്ടിക്ക് സൂര്യാതപമേറ്റത്. ഇടതുമാറിന്റെ ഭാഗത്താണ് പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ പൂവറ്റൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് വീട്ടിലേക്കുളള മടക്കയാത്രയിലായിരുന്നു സംഭവം. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം, ബൈക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സെനുരാജിന് സൂര്യാതപമേറ്റത്.കഴുത്തിന് പിറകിലായി കലശലായ നീറ്റല്‍ അനുഭവപ്പെട്ടിരുന്നങ്കിലും കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ഇന്നലെ ഈ ഭാഗത്തെ ത്വക്ക് പൊള്ളിയതോടെ മലനട കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."