HOME
DETAILS
MAL
നീരവ് മോദിയില്‍നിന്ന് ആഭരണങ്ങള്‍ വാങ്ങിയവര്‍ നിരീക്ഷണത്തില്‍
backup
July 14 2018 | 18:07 PM
ന്യൂഡല്‍ഹി: വജ്രവ്യാപാരി നീരവ് മോദിയില്‍നിന്ന് ആഭരണങ്ങള്‍ വാങ്ങിയ 50 അതിസമ്പന്നര്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,400 കോടിയിലേറെ മുക്കിയ ശേഷം വിദേശത്തേക്കു കടന്നിരിക്കുകയാണ് നീരവ് മോദി.നീരവില്നിന്നു വജ്രാഭരണങ്ങള്‍ വാങ്ങിയ സമ്പന്നര്‍ സമര്‍പ്പിച്ച റിട്ടേണുകള്‍ വീണ്ടും പരിശോധിക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
തങ്ങളുടെ വരുമാനത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടിസ് നല്‍കിയിട്ടുണ്ട്. ആഭരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഈ വ്യക്തികള്‍ക്കെതിരേ നികുതി വെട്ടിപ്പ് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."