യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങള്‍ റിമാന്‍ഡില്‍
വര്‍ക്കല: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ സഹോദരമ്മാരെ കോടതി റിമാന്‍ഡ്‌ചെയ്തു. ഇടവ സംഘംമുക്ക് വയലില്‍ത്തോടി വീട്ടില്‍ സജീവ്(39), വര്‍ക്കല കുരയ്ക്കണ്ണി സരസില്‍ രാജീവ്(34) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
കണ്ണംബ പ്ലാവിള വീട്ടില്‍ വിനീഷിനാണ്(29) കുത്തേറ്റത്. ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുന്നമൂട് വെട്ടുകുളം ഗ്രൗണ്ടിലെ ഫുട്‌ബോള്‍ കളിക്കിടെ ഉണ്ടായ വാക്കേറ്റവും കൈയാങ്കളിയുമാണ് കുത്തിലെത്തിയത്.
ഫുട്‌ബോള്‍ കളിക്കിടെ ഉണ്ടായ മര്‍ദനത്തെത്തുടര്‍ന്ന് വര്‍ക്കല പൊലിസില്‍ പരാതി നല്‍കിയ വിനീഷ് ചികിത്സ തേടിയാണ് താലൂക്ക് ആശുപത്രിയിലെത്തിയത്. തങ്ങള്‍ക്കെതിരേ പൊലിസില്‍ പരാതി നല്‍കിയതറിഞ്ഞാണ് സജീവും രാജീവും താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറുടെ മുന്നിലിട്ട് വിനീഷിനെ ഉളികൊണ്ട് കുത്തുകയായിരുന്നു. നെഞ്ചിലും പുറത്തും കാല്‍തുടകളിലും ഉള്‍പ്പെടെ പതിമൂന്നോളം കുത്തുകളെറ്റ വിനീഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
മംഗലാപുരത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ വേറെയും നിരവധി കേസുകളിലെ പ്രതിയാണെന്നും വര്‍ക്കല കോടതിയില്‍ വാറണ്ട് കേസുമുണ്ടെന്ന് പൊലിസ് പറഞ്ഞു. സി.ഐ ഗോപകുമാര്‍, എസ്.ഐമാരായ ശ്യാംജി, ജയകുമാര്‍, സിവില്‍ പൊലിസുകാരായ മുരളീധരന്‍പിള്ള, രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."