HOME
DETAILS
MAL
ഇഖാമ പുതുക്കാൻ തൊഴിലാളികളുടെ താമസ സ്ഥലത്തിന് ലൈസൻസ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ വരുന്നു
backup
July 25 2020 | 13:07 PM
റിയാദ്: വിദേശ തൊഴിലാളികളുടെ ഇഖാമയും വർക്ക് പെർമിറ്റും പുതുക്കണമെങ്കിൽ ഇവരുടെ താമസസ്ഥലത്തിനു താമസിപ്പിക്കുന്നതിനുള്ള ലൈസൻസുണ്ടായിരിക്കണമെന്ന വ്യവസ്ഥ കൊണ്ട് വരാൻ നീക്കമുള്ളതായി റിപ്പോർട്ട്. നഗര ഗ്രാമ കാര്യ മന്ത്രാലയമാണ് ഇതിനായുള്ള നീക്കം നടത്തുന്നത്. ഇത് സംബന്ധിച്ച തീരുമാനം ഉടൻ നടപ്പാക്കിയേക്കുമെന്നും അതിനു മുന്നോടിയായി ഇക്കാര്യങ്ങൾ ശരിപ്പെടുത്താനായി സ്ഥാപനങ്ങളെയും തൊഴിലാളികളെയും അനുവദിക്കുന്നതിനുള്ള അവസാന തീയതി മന്ത്രാലയം ഉടൻ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്.
ഇക്കാര്യം നടപ്പിലായാൽ വിദേശികളുടെ ഇഖാമകളും വർക്ക് പെർമിറ്റും പുതുക്കാൻ അവരുടെ താമസ സ്ഥലങ്ങൾക്ക് വിദേശി തൊഴിലാളികളെ താമസിപ്പിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."