റോഡ് വീതി കൂട്ടാന്‍ മണ്ണ് നീക്കം ചെയ്തത് വീടിന് ഭീഷണിയാകുന്നു
അമ്പലവയല്‍: സംസ്ഥാന കൃഷിവകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്ന് ജൂലൈ ഒമ്പത് മുതല്‍ അമ്പലവയല്‍ മേഖലാ ഗവേഷണ കേന്ദ്രത്തില്‍ നടന്നു വന്ന അന്താരാഷ്ട്ര ചക്ക മഹോത്സവം സമാപിച്ചു.
ഇതോടനുബന്ധിച്ച് നടത്തിയ അന്താഷ്ട്ര സിംപോസിയവും അവസാനിച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി അമ്പലവയലില്‍ അന്താരാഷ്ട്ര ചക്ക മഹോത്സവം നടത്താറുണ്ടെങ്കിലും ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യമായി നടന്ന പരിപാടിയില്‍ ഇന്തോനേഷ്യാ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
ട്രോപ്പിക്കല്‍ ഫ്രൂട്ട് നെറ്റ് വര്‍ക്ക് അന്തര്‍ദേശീയ ചെയര്‍മാന്‍ മുഹമ്മദ് ഹാജി ഹാസിമിന്റെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര സിമ്പോസിയം നടന്നത്. ചക്ക വരവ്, പ്രദര്‍ശനം, വിവിധ മത്സരങ്ങള്‍, ഗോത്ര സംഗമം, ചക്ക സംസ്‌കരണത്തിലും ഉല്‍പ്പന്ന നിര്‍മാണത്തിലും വനിതകള്‍ക്ക് സൗജന്യ പരിശീലനം എന്നിവയും ഉണ്ടായിരുന്നു.
സമാപന സമ്മേളനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജോര്‍ജ് അധ്യക്ഷനായി.
കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ ചെറുവയല്‍ രാമന്‍ പുരസ്‌കാര വിതരണം നടത്തി. കര്‍ണാടക കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. നാരായണ ഗൗഡ, അമ്പലവയല്‍ ആര്‍.എ.ആര്‍.എസ് അസോസിയേറ്റ് ഡയരക്ടര്‍ ഡോ. പി. രാജേന്ദ്രന്‍, പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. എന്‍.ഇ സഫിയ, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി ഷജീഷ് ജാന്‍, എ.പി കുര്യാക്കോസ്, കുട്ടികൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."