HOME
DETAILS
MAL
ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ ശൗചാലയം പൂട്ടി
backup
July 14 2018 | 19:07 PM
മാനന്തവാടി: അത്യാഹിത വിഭാത്തിലെ രോഗികള്‍ക്ക് ടോയ്ലറ്റ് സൗകര്യം നിഷേധിച്ച് ജില്ലാ ആശുപത്രി അധികൃതര്‍.
ഒരാഴ്ചയായി ടോയിലറ്റ് പൂട്ടിയിട്ടിരിക്കുകയാണ്. ഇതോടെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ 50 മീറ്ററിലധികം നടന്ന് പൊതു ടോയ്ലറ്റുകളിലെത്തേണ്ട അവസ്ഥയാണ്. അത്യാഹിത വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്യുന്ന രോഗികളില്‍ മിക്കവരും നടക്കണമെങ്കില്‍ പരസഹായം വേണ്ടവരായിരിക്കുമെന്നിരിക്കെയാണ് സമീപത്തുള്ള ശൗചാലയം അധികൃതര്‍ പൂട്ടിയിരിക്കുന്നത്. സ്ട്രച്ചറിലും വീല്‍ ചെയറിലും പ്രാഥമികാവശ്യം നിറവേറ്റാന്‍ രോഗികളെയും കൊണ്ട് കൂട്ടിരിപ്പുകാര്‍ ഓടുന്ന കാഴ്ച ജില്ലാ ആശുപത്രിയില്‍ പതിവായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."