വര്‍ഗീയതക്കെതിരായ പോരാട്ടമാണ് ഇടതുപക്ഷം രാജ്യത്ത് നടത്തുന്നത്: മന്ത്രി
ചവറ: മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടമാണ് രാജ്യത്ത് ഇടതുപക്ഷം നടത്തുന്നതെന്ന് മന്ത്രി തോമസ് ഐസക്. എല്‍.ഡി.എഫ് തേവലക്കര പടപ്പനാലില്‍ നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷ സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തിലെത്തണം. നരേന്ദ്രമോദി ഭരണം നാട് കുട്ടിച്ചോറാക്കി. കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനായി ബി.ജെ.പിക്കാര്‍ ശ്രമിക്കുകയാണ്. കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ നോട്ടിസുകളില്‍ മോദിക്കെതിരേ ഒരു വാക്ക് പറയാനോ ബി.ജെ.പിയെ വിമര്‍ശിക്കാനോ യു.ഡി.എഫ് തയാറാകുന്നില്ല. ഇടതുപക്ഷ സ്വാധീനമുള്ള മതനിരപേക്ഷ സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ വരണമെന്നും സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മീത്തില്‍ രാജു അധ്യക്ഷനായി. വി. മധു, ടി. മനോഹരന്‍, ജില്ലാ കമ്മിറ്റിയംഗം അഡ്വ. ജി. മുരളീധരന്‍,പി.ബി രാജു, അഡ്വ. തേവലക്കര ബലദേവ്, ആര്‍. രാമചന്ദ്രന്‍ പിള്ള, കെ. മോഹനക്കുട്ടന്‍, തങ്കമണി പിള്ള, പി.ബി ശിവന്‍, എസ്. അനില്‍, ടി.എ തങ്ങള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."