എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കായി വോട്ട് പിടിക്കാന്‍ പാരിതോഷികം; യു.ഡി.എഫ് പരാതി നല്‍കി
കൊല്ലം: കൊല്ലം ലോക്‌സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിന് വോട്ടു പിടിക്കാന്‍ പാരിതോഷികവും ഭക്ഷണവും വിതരണം ചെയ്യുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. ഫിലിപ്പ് കെ. തോമസ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കി. ഇവ നല്‍കുന്നതിന്റെ വീഡിയോ സഹിതമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. കെ.എന്‍. ബാലഗോപാലിന്റെ ചിത്രവും ചിഹ്നവുമുളള ടീഷര്‍ട്ടുകള്‍ ധരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തകര്‍ പാരിതോഷികവും ഭക്ഷണവും നല്‍കുന്നത്. നിലവിലെ നിയമവ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് കൊല്ലത്ത് നടക്കുന്നത്. സ്വതന്ത്രവും നീതി പൂര്‍വ്വമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ചട്ടലംഘനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഫിലിപ്പ് കെ. തേമാസ് ആവശ്യപ്പെട്ടു.
കൂടാതെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി നിയമവ്യവസ്ഥകളും പെരുമാറ്റച്ചട്ടവും നിരന്തരമായ ലംഘിക്കുന്നതായും ചൂണ്ടിക്കാട്ടി മറ്റൊരു പരാതിയും ഫിലിപ് കെ. തോമസ് നല്‍കി. തെരഞ്ഞെടുപ്പിനായി പ്രിന്റ് ചെയ്യുന്ന പോസ്റ്ററുകളിലും വിതരണം ചെയ്യുന്ന ലഘുലേഖകളിലും പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ അച്ചടിക്കുന്ന കോപ്പികളുടെ എണ്ണവും വ്യക്തമാക്കണം. എന്നാല്‍ കെ.എന്‍. ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുളള പോസ്റ്ററുകളിലും നോട്ടിസുകളിലും നിയമവ്യവസ്ഥ പാലിക്കുന്നില്ല. പ്രിന്ററും പബ്ലിഷറും അച്ചടിക്കുന്ന പകര്‍പ്പിന്റെ എണ്ണവും വെളിപ്പെടുത്താത്ത അഞ്ചു ലക്ഷത്തിലേറെ പോസ്റ്ററുകളാണ് മണ്ഡലത്തില്‍ ഉടനീളം പതിച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."