കശുവണ്ടി തൊഴിലാളികളെ നേരില്‍കണ്ട് ബാലഗോപാല്‍
കൊല്ലം: പ്രചാരണ പരിപാടികളും സ്വീകരണങ്ങളും മാറ്റിവച്ച് കൊല്ലം ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍. ബാലഗോപാല്‍ ഇരവിപുരം മണ്ഡലത്തിലെ കശുവണ്ടി ഫാക്ടറികള്‍ സന്ദര്‍ശിച്ചു. തൊഴിലാളി പ്രശ്‌നങ്ങള്‍ നേരിട്ട് ചോദിച്ചു മനസിലാക്കി. തെറ്റികുഴി, കുന്നിവിള, പാലക്കടവ്, അങ്കവിള, കൊല്ലൂര്‍വിള, കല്ലുംതാഴം തുടങ്ങിയ മേഖലകളിലായിരുന്നു പര്യടനം. അവരുടെ പ്രശ്‌നങ്ങള്‍ക്കുള്ള കാരണങ്ങളെ കുറിച്ച് ബാലഗോപാല്‍ വിശദീകരിച്ചു. തൊഴിലാളികള്‍ക്ക് മടികൂടാതെ പ്രതികരിക്കാനും സംസാരിക്കാനും ധൈര്യമുള്ളവരാകണം, പൂട്ടി കിടന്നിരുന്ന ഫാക്ടറികള്‍ പ്രവര്‍ത്തനക്ഷമമാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പങ്കിനെക്കുറിച്ചും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒരുമിച്ച് ജോലി എന്ന മറ്റൊരു തൊഴില്‍ മേഖലയും കേരളത്തിലില്ല. അതുകൊണ്ടുതന്നെ ഒരുമിച്ച് നിന്ന് പോരാടുകയും വോട്ട് ചെയ്ത് തൊഴിലാളി വിരുദ്ധരെ പുറത്താക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിളികൊല്ലൂരിലേയും വടക്കേവിളയിലേയും വിവിധ കശുവണ്ടി ഫാക്ടറികളില്‍ കെ.എന്‍. ബാലഗോപാലിന് സ്വീകരണം നല്‍കി. താളമേളവാദ്യങ്ങളുടെ അകമ്പടിയോടെയായിരുന്നു മിക്ക കേന്ദ്രങ്ങളിലും സ്വീകരണം. എം. നൗഷാദ് എക്‌സ്. ഏണസ്റ്റ്, എസ്. പ്രസാദ്, ജി. ലാലു, കെ. ബിജു, അയത്തില്‍ സോമന്‍, കെ.പി. പ്രകാശ്, സവാദ് മടവൂരാന്‍, എന്‍. ജയലളിത, എ.എം. റാഫി, അനില്‍ എം. ബി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."