കൊട്ടാരക്കരയുടെ മണ്ണില്‍ കൊടിക്കുന്നില്‍
കൊട്ടാരക്കര: മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ പര്യടനത്തിന് കൊട്ടാരക്കര നിയോജക മണ്ഡലം ഉജ്വല വരവേല്‍പ്പ് നല്‍കി. കൊടിക്കുന്നിലിന്റെ രണ്ടാം ഘട്ട പര്യടനമാണ് ഇന്നലെ നടന്നത്. എന്‍.ഡി.എ സ്ഥാനാര്‍ഥി തഴവ സഹദേവനും ഇന്നല രണ്ടാം ഘട്ട പര്യടനത്തിനായി കൊട്ടാരക്കരയില്‍ ഇറങ്ങി. അതേസമയം, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിന്റെ സ്വീകരണ പര്യടനം ഇന്നു നടക്കും. ചിറ്റയത്തിന്റെ മൂന്നാം ഘട്ട പര്യടനമാണ് ഇന്ന് പൂര്‍ത്തിയാവുക.
കൊടിക്കുന്നിലിന്റെ പര്യടനം ഇന്നലെ നെടുവത്തൂര്‍ പഞ്ചായത്തിലെ വല്ലം ക്ഷേത്രപരിസരത്തു നിന്നാരംഭിച്ച് വെളിയം, കരീ പ്ര, എഴുകോണ്‍ പഞ്ചായത്തുകളിലെയും സ്വീകരണശഷം വെളിയത്ത് സമാപിച്ചു. യു.ഡി.എഫ് ജില്ലാ നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും യോഗങ്ങളില്‍ പ്രസംഗിച്ചു. കൊടും ചൂടിലും സ്ഥാനാര്‍ഥിയെ സ്വീകരിക്കുവാന്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ തടിച്ചുകൂടിയിരുന്നു.
കൊടും ചൂടു വകവെക്കാതെ പ്രവര്‍ത്തകരുടെ വീടുകയറിയിറങ്ങല്‍ ഊര്‍ജ്ജിതമാണ്. എല്‍.ഡി.എഫിന്റെ, സ്ഥാനാര്‍ത്ഥിയുടെ, എം.എല്‍.എ യുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് വോട്ടഭ്യര്‍ത്ഥിക്കുന്നത്. യു.ഡി.എഫിന്റേയും എന്‍.ഡി.എയുടേയും രണ്ടു വീതം അഭ്യര്‍ഥനകളും വീടുകളിലെത്തിയിട്ടുണ്ട്. മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെയും അഭ്യര്‍ത്ഥനകളാണവ. വനിതാ യുവജന വിദ്യാര്‍ഥി സ്‌ക്വാഡുകളും സജീവമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."