HOME
DETAILS
MAL
തന്റെ പുതിയ കൊവിഡ് പരിശോധന നെഗറ്റീവ് ആയതായി ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സാനാരോ; ഹൈഡ്രോക്ലോറോക്വിന്‍ പിടിച്ചുനില്‍ക്കുന്ന ചിത്രവും പുറത്തുവിട്ടു
backup
July 25 2020 | 14:07 PM
ബ്രസീലിയ: താന്‍ കൊവിഡ് മുക്തനായതായി ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സാനാരോ. കൊവിഡ് ബാധിച്ച് വീട്ടില്‍ ക്വാറന്റൈനിലായിരുന്നു ബൊല്‍സാനാരോ.
മലേറിയക്കെതിരായ ഹൈഡ്രോക്ലോറോക്വിന്‍ ഗുളികയുടെ പെട്ടിയുമായി നില്ക്കുന്ന ഫോട്ടോയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ഇത് കൊവിഡ് പ്രതിരോധത്തിന് സഹായിക്കുമെന്ന് പഠനങ്ങള്‍ വന്നിട്ടില്ലെങ്കിലും തന്റെ രോഗമുക്തിക്ക് എല്ലാ ക്രെഡിറ്റും ഹൈഡ്രോക്ലോറോക്വിന്‍ നല്‍കിയിരിക്കുകയാണ് ബോല്‍സാനാരോ.
എന്നാണ് വീണ്ടും ടെസ്റ്റ് നടത്തിയതെന്നതടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
ഈ മാസം ആദ്യം മുതല്‍ മൂന്നു പ്രാവശ്യം ഇദ്ദേഹത്തിന്റെ റിസള്‍ട്ട് പോസിറ്റീവായിരുന്നു. ജൂലൈ ഏഴിനാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."