കുണ്ടറയില്‍ ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി പ്രേമചന്ദ്രന്‍
കൊല്ലം: കൊല്ലം പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന്റെ രണ്ടാം ഘട്ട സ്വീകരണ പരിപാടി കുണ്ടറയില്‍ നടന്നു. ഇന്നലെ രാവിലെ പഴങ്ങോലത്ത് സലാഹുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ. ഷാനവാസ് ഖാന്‍ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് പഴങ്ങാലം ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന സ്വീകരണ പരിപാടി രക്ഷാസൈന്യം പള്ളിമുക്ക്, വലിയവിള കോളനി, പളളിവേട്ടക്കാവ്, നല്ലില ജങ്ഷന്‍, കളയ്ക്കല്‍, നെടുമ്പന യു.പി.എസ്, പുത്തന്‍ചന്ത, ഇടപ്പനയം, ആയൂര്‍വേദ ജങ്ഷന്‍, പുന്നൂര്‍, ഗബ്രിയേല്‍ ജങ്ഷന്‍, സംഘംക്കട, പുലിയില ഭഗവാന്‍ മുക്ക്, ഇളവൂര്‍ എല്‍.പി.എസ്, താന്നിവിള ജങ്ഷന്‍, വട്ടവിള ഹെല്‍ത്ത് സെന്റര്‍, പളളിമണ്‍ ജങ്ഷന്‍, കിഴക്കേകര, മലേവയല്‍, കാഞ്ഞിരതിങ്കള്‍, മീയ്യണ്ണൂര്‍, ശാസ്താംപൊയ്ക, ടി.ബി. ജങ്ഷന്‍, വെളിച്ചിക്കാല, എം.ഇ.എസ് ജങ്ഷന്‍, കുണ്ടുമണ്‍, മുട്ടക്കാവ് ഇരുനില ജങ്ഷന്‍, കെ.കെ.വി സ്‌കൂള്‍ ജങ്ഷന്‍, തൈയ്ക്കാവ് ജങ്ഷന്‍, മഞ്ഞക്കര, കുളപ്പാടം, മുടീച്ചിറ, എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ചാലക്കരയില്‍ സമാപിച്ചു. പ്രൊഫ. ഇ. മേരീദാസന്‍, കെ.ആര്‍.വി സഹജന്‍, രഘു പാണ്ടപ്പുറം, കുളപ്പാടം ഫൈസര്‍, ജി. വേണുഗോപാല്‍, മഹേശ്വരന്‍പിളള, ടി.സി വിജയന്‍, ജെ. മധു പി.ജി പ്രസന്നകുമാര്‍, വിജയകുമാര്‍, കെ.ബി ഷഹാല്‍, അഡ്വ. ധര്‍മരാജന്‍, ഫിറോസ സമദ്, എ.എല്‍ നിസാമുദ്ദീന്‍, രാജന്‍ കുമാര്‍, സജീവ് എന്നിവര്‍ ഒപ്പുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."