HOME
DETAILS
MAL
3000 ത്തിലേറെ ഉറവിടമറിയാത്ത കൊവിഡ് രോഗികള്‍: ബംഗളൂരുവിന്റെ കാര്യം അതീവ ഗുരുതരം
backup
July 25 2020 | 16:07 PM
ബംഗളൂരു: അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച ബംഗളൂരുവിലെ സ്ഥിരി ഗുരുതരമാവുന്നു. ബംഗളൂരുവില്‍ സ്ഥിരീകരിച്ച കേസുകളില്‍ 3,338 കൊവിഡ് കേസുകളും ഉറവിടമറിയാത്തതാണ്. ഇത് മൊത്തം കൊവിഡ് ബാധിതരുടെ ഏഴ് ശതമാനം വരും.
ബംഗളൂരുവില്‍ മാത്രം ഇതുവരെ 43,503 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 2,036 പുതിയ കേസുകളുണ്ടായി.
കഴിഞ്ഞ 14 ദിവസത്തിനിടെ 27,000 പുതിയ കൊവിഡ് കേസുകളാണ് ബംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തത്. 14 ദിവസം മുന്‍പ് 16,000 രോഗികളായിരുന്നു ബംഗളൂരുവില്‍ ഉണ്ടായിരുന്നത്.
കര്‍ണാടകയിലെ പകുതിയോളം കൊവിഡ് രോഗികളും ബംഗളൂരുവിലാണ്. ഇന്ന് 5000 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."