പി. ജയരാജന് വടകരയില്‍ പര്യടനം നടത്തി
വടകര: ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്റെ മൂന്നാംഘട്ട പര്യടനം വടകരയില്‍ തുടങ്ങി. ഇന്നലെ രാവിലെ ചോറോട്ട് നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. വടകര ജില്ലാ ആശുപത്രി, ആയുര്‍വേദ ആശുപത്രി, കടത്തനാട് വീവേഴ്സ് സൊസൈറ്റി എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം വൈകിട്ടോടെ ഓര്‍ക്കാട്ടേരി വേങ്ങോളിത്താഴയിലെ സ്വീകരണ കേന്ദ്രത്തില്‍ എത്തി. വേങ്ങോളിത്താഴയില് എല്‍.ജെ.ഡി അഖിലേന്ത്യ സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ് യോഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സുകുമാരന്റെ പീടിക, കുന്നുമ്മക്കര, മൂന്നാംഗേറ്റ്, മാഹി റെയില്‍വെ സ്റ്റേഷന് സമീപം കക്കടവ്, ഒഞ്ചിയം, ഒഞ്ചിയം സ്കൂള്‍ പരിസരം, നാദാപുരം റോഡ്, മീത്തലങ്ങാടി, വടകര കുരിയാടി, വടകര തെരു, മാങ്ങോട്ട്പാറ, ക്രാഷ് മുക്ക്, അറക്കിലാട്, കുറുമ്പ, പാക്കയില്‍, നടോല്‍, കറുക എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കരിമ്പനയില്‍ പര്യടനം പൂര്‍ത്തിയാക്കി. വിവിധ കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് നേതാക്കളായ പി.കെ ദിവാകരന്, മനയത്ത് ചന്ദ്രന്, സി. ഭാസ്കരന്, ഇ.പി ദാമോദരന്‍, എ.ടി ശ്രീധരന്, ഇ.കെ സജിത്ത്, ആര്. സത്യന്, കെ. ശ്രീധരന്, ടി.പി ബിനീഷ്, എടയത്ത് ശ്രീധരന്, ആര്. ഗോപാലന്, ടി.എന്‍.കെ ശശീന്ദ്രന്, പി. ശ്രീധരന്, പി. സത്യനാഥന്, ടി.വി ബാലകൃഷ്ണന്, വിമല കളത്തില്‍, പി. സോമശേഖരന്‍, വി. ഗോപാലന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."