കൊലപാതക രാഷ്ട്രീയത്തിനെതിരേ 'ജനാധിപത്യത്തിന്റെ കൈയടയാളം' സംഘടിപ്പിച്ചു
വടകര: യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എസ്.എഫ് വടകര പാര്‍ലമെന്റ് കമ്മിറ്റി കൊലപാതക രാഷ്ട്രീയത്തിനെതിരേ ജനാധിപത്യത്തിന്റെ കൈയ്യടയാളം എന്ന പേരില്‍ തെരഞ്ഞെടുപ്പ് കാംപയിന് സംഘടിപ്പിച്ചു.
ഓര്‍ക്കാട്ടേരിയില്‍ ബാനറില്‍ കൈപതിപ്പിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ യു രാജീവന് ഉദ്ഘാടനം ചെയ്തു. ലത്തീഫ് തുറയൂര്‍ അധ്യക്ഷനായി. ഒ.കെ കുഞ്ഞബ്ദുല്ല, വി.പി ദുല്‍ഖിഫില്‍, അഫ്നാസ് ചോറോട്, ക്രസന്റ് അബ്ദുല്ല ഹാജി, ഷുഹൈബ് കുന്നത്ത്, രാഹുല്‍ ചാലില്‍, അഖില്‍, ഹാഫിസ് മാതാഞ്ചേരി, കെ.ഇ ഇസ്മായില്‍, ഹാശിര്‍ വി, മുനീര്‍ ജി.കെ, മുനവില്‍ ജി.കെ സംബന്ധിച്ചു. വി.ടി സൂരജ് സ്വാഗതവും അന്‍സീര്‍ പനോളി നന്ദിയും പറഞ്ഞു.
ചോറോട് പഞ്ചായത്ത് യു.ഡി.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച കൊലപാതക രാഷ്ട്രീയത്തിനെതിരേ ജനാധിപത്യത്തിന്റെ കൈയ്യടയാളം കാംപയിന് വള്ളിക്കാട് ജില്ലാ എം.എസ്.എഫ് ജനറല്‍ സെക്രട്ടറി അഫ്നാസ് ചോറോട് ഉദ്ഘാടനം ചെയ്തു. റഫ്്നാസ് മലോല്‍ മുക്ക് അധ്യക്ഷനായി. ജാബിര്‍, ഫാറൂഖ്, ആദില്‍, ബിലാല്‍, അഫ്്നാസ്, റിസ്വാന്, സാജിദ് സംസാരിച്ചു. ഇര്‍ഷാദ് മാങ്ങോട്ടുപാറ സ്വാഗതവും അഫ്്സല്‍ പി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."