ബഹ്റൈന്‍ കേരളീയ സമാജം പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം വെള്ളിയാഴ്ച
മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം വെള്ളിയാഴ്ച വൈകിട്ട് 7മണിക്ക് സമാജം ഡയമണ്ട് ജൂബില് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചടങ്ങില്‍ മുഖ്യാതിഥികളായി ഈ വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ വിനായകന് (മികച്ച നടന്), രജീഷ വിജയന് (മികച്ച നടി) എന്നിവര്‍ പങ്കെടുക്കും. ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ മുന്‍ ഭരണ സമിതി അംഗങ്ങളെ സമാജത്തിന്റെ ഉപഹാരം നല്കി ആദരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
സ്ഥാനാരോഹണ പരിപാടിയോടനുബന്ധിച്ച് ഭരതനാട്യവും ഉണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സമാജം ജനറല്‍ സെക്രട്ടറി എന്‍.കെ. വീരമണി, ട്രഷറര്‍ ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി. ഫിലിപ്പ്, എന്റര്‍ടെന്റ്മെന്റ് സെക്രട്ടറി ശിവകുമാര്‍ കൊല്ലേറത്ത് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."